*സ്നേഹ സദൻ സ്പെഷ്യൽ സ്കൂളിന് സ്മാർട്ട് ടി വി നൽകി.*
*മാഹി :ജി കെ മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റ്, എക്സൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ എന്നിവയുടെ ചെയർപേഴ്സനുമായിരുന്ന ശ്രീമതി പി വിജയലക്ഷ്മി യുടെ സ്മരണാർത്ഥം അവരുടെ മകൻ ഡോ.പി രവീന്ദ്രൻ മാഹിയിലെ സ്‌പെഷ്യൽ സ്കൂളായ 'സ്നേഹ സദനിലേക്ക് സ്മാർട്ട് ടി വി കൈമാറി.*
*സ്നേഹ സദൻ സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ സ്കൂൾ ഡയരക്ടർ ശ്രീ സജിത്ത് നാരായണനും വിദ്യാർഥികളും അദ്ധ്യാപകരും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള കേക്ക് മുറിയും നടന്നു. ചടങ്ങിൽ ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ എയ്ഞ്ചൽസ് വിങ്ങ് രക്ഷാധികാരിയും മാഹി എസ് ഐയുമായ റീനാ വർഗ്ഗീസ്, ബി ഡി കെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് സമീർ പെരിങ്ങാടി, ബി ഡി കെ തലശ്ശേരി താലൂക്ക് പ്രസിഡന്റ് പി പി റിയാസ് മാഹി, രാജേഷ് മാഹി (എക്സൽ ), എ എസ് ഐ ഷഫീഖ് വി കെ, നിഷിത്ത്,ദിവ്യാ രാജീവ്, സോണിമ, ഗീത എന്നിവർ പങ്കെടുത്തു. ശ്രീകൃഷ്ണാ ക്ഷേത്രത്തിന്റെ സ്ഥാപകനും മാഹി മുൻ എം എൽ എ യുമായിരുന്ന ശ്രീ പി കെ രാമന്റെ മകളാണ് ശ്രീമതി പി വിജയലക്ഷ്മി*
Post a Comment