*കടലോര ശുചീകരണം നടത്തി ശേഖരിച്ച മാലിന്യങ്ങൾ റോഡരികിൽ കൂട്ടിയിട്ട നിലയിൽ*
*പഞ്ചായത്തിന്റെ അനാസ്ഥയെന്ന് മുസ്ലീം ലീഗ്*
ന്യൂമാഹി : കഴിഞ്ഞ മാസം നരേന്ദ്ര മോദിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ന്യൂമാഹി 12-ാം വാർഡിൽ തീരദേശത്ത് നടത്തിയ ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച പ്ളാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങളാണ് ചാക്കിൽ കെട്ടി റോഡരികിൽ ഉപേക്ഷിച്ച് പോയത്.
ശുചീകരണവുമായി ബന്ധപ്പെട്ടവരോട് ഇതേ പറ്റി ചോദിച്ചപ്പോൾ പഞ്ചായത്ത് നിന്നും വന്ന് മാലിന്യം കൊണ്ടുപോകുമെന്നാണറിയിച്ചത്. പഞ്ചായത്തുമായി ബന്ധപ്പെട്ടപ്പോൾ പഞ്ചായത്തധികൃതർ കൈ മലർത്തുകയായിരുന്നു.
പഞ്ചായത്തിന്റെ അനാസ്ഥ കാരണമാണ് മാലിന്യം റോഡരികിൽ കെട്ടി കിടക്കാൻ ഇടയായതെന്നും,
എത്രയും പെട്ടെന്ന് തന്നെ മാലിന്യം അവിടെ നിന്നും നീക്കണമെന്നും, അല്ലാത്ത പക്ഷം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യൂത്ത് ലീഗ് ഹുസ്സൻ മൊട്ട ശാഖ കമ്മിറ്റി അറിയിച്ചു

Post a Comment