o മാഹി മേഖലാ ബാലകലാമേളക്ക് തിരിതെളിഞ്ഞു* *കലകളുടെ വർണ്ണത്തുമ്പികൾക്കിനി മത്സരത്തിന്റെ മൂന്ന് ദിനരാത്രങ്ങൾ*
Latest News


 

മാഹി മേഖലാ ബാലകലാമേളക്ക് തിരിതെളിഞ്ഞു* *കലകളുടെ വർണ്ണത്തുമ്പികൾക്കിനി മത്സരത്തിന്റെ മൂന്ന് ദിനരാത്രങ്ങൾ*

 *മാഹി മേഖലാ ബാലകലാമേളക്ക് തിരിതെളിഞ്ഞു* 
 *കലകളുടെ വർണ്ണത്തുമ്പികൾക്കിനി  മത്സരത്തിന്റെ മൂന്ന് ദിനരാത്രങ്ങൾ* 



മാഹി :രാവിലെ 10.30 ഓടെ  ജെ എൻ ജി എച്ച് എസ്  എസ് സ്കൂളിൽ ഒരുക്കിയ ഒന്നാമത്തെ വേദിയായ "മൃദംഗ "ത്തിൽ  വെച്ച്  വിശിഷ്ടാതിഥി പ്രശസ്ഥ ഗാനരചയിതാവും കവിയുമായ വയലാർ ശരത്ചന്ദ്രവർമ്മയുടെ സാന്നിധ്യത്തിൽ നിറഞ്ഞ സദസിനെ സാക്ഷി നിർത്തി മാഹി അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ ബാലകലാമേളയ്ക്ക് തിരിതെളിയിച്ചു.








മാഹിയിലെ  മൂന്ന് സ്ക്കൂളുകളായ  ജെ എൻ ജി എച്ച് എസ് സ്കൂൾ [മാഹി വേദി 1 [ മൃദംഗം ] ,  ഗവ. മീഡിൽ സ്കൂൾ മാഹി [വേദി 2 [തംബുരു] , ഗവ.എൽ പി സ്ക്കൂൾ മാഹി [വേദി  3  [ മിഴാവ് ] എന്നീ സ്കൂളുകളിലാണ്

മേളയ്ക്കായി വേദി ഒരുക്കിയത്.












                         ചമയത്തിനിടയിൽ









ഒന്നാം ദിനമായ ഇന്ന് പ്രീ പ്രൈമറി, നഴ്സറി, അപ്പർ പ്രൈമറി , ജൂനിയർ എൽ പി , സീനിയർ എൽ പി ,ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി , സംഘനൃത്തം, നാടോടി നൃത്തം, പദ്യം ചൊല്ലൽ മത്സരങ്ങൾ നടന്നു.

മത്സരത്തിന് മുമ്പ്



സെൽഫീ  പോയന്റിൽ




രണ്ടാം ദിനമായ നാളെ വെള്ളിയാഴ്ച്ച  നാടോടി നൃത്തം, സംഘനൃത്തം, സംഘഗാനം, ലളിതഗാനം, ശാസ്ത്രീയ സംഗീതം ഇനങ്ങളിൽ മത്സരങ്ങൾ നടക്കും









                                    പാചകപ്പുര


മേളയുടെ അവസാന ദിവസമായ മൂന്നാം നാൾ ശനിയാഴ്ച്ച

ഭരതനാട്യം, ഒപ്പന, മോണോ ആക്ട്, സംഘഗാനം എന്നീ ഇനങ്ങളിൽ മത്സരം നടക്കും.


ശനിയാഴ്ച്ച വൈകീട്ട് 4 മണിയോടെ ബാലകലാമേളയ്ക്ക് തിരശീല വീഴും


Post a Comment

Previous Post Next Post