മാഹിയിലുടനീളം വ്യാപാരികൾ ഹർത്താലാചരിച്ചു
മാഹി: പുതുച്ചേരി ജി.എസ്.ടി.അധികൃതർ മാഹി ടൗണിലെ രണ്ട് കടകളിൽ നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ മാഹി, പളളൂർ, പന്തക്കൽ പ്രദേശങ്ങളിൽ ഇന്ന് ഉച്ചക്ക് ശേഷം കടകളടച്ച് ഹർത്താൽ ആചരിച്ചു.
പുതുച്ചേരിയിൽ നിന്നെത്തിയ സംഘത്തോടൊപ്പം മയ്യഴിയിലെ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. റെയ്ഡിൽ പ്രതിഷേധിച്ച് നാളെ കാലത്ത് 10 മണിക്ക് മാഹി സിവിൽ സ്റ്റേഷന് മുന്നിൽ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തും. റെയ്ഡ് തുടർന്നാൽ വ്യാപാരികളുടെ അതിജീവന പ്രശ്നമായി കണ്ട് അനിശ്ചിതകാലത്തേക്ക് കടകൾ അടച്ചിടുമെന്ന് സമിതി ചെയർമാൻ കെ.കെ.അനിൽകുമാർ അറിയിച്ചു.

Post a Comment