o വരകൾക്കും വർണ്ണങ്ങൾക്കും വിദ്യാർത്ഥികളിൽ വിവരണാതീതമായ കരുത്ത് പകരാനാവും - പ്രശാന്ത് ഒളവിലം
Latest News


 

വരകൾക്കും വർണ്ണങ്ങൾക്കും വിദ്യാർത്ഥികളിൽ വിവരണാതീതമായ കരുത്ത് പകരാനാവും - പ്രശാന്ത് ഒളവിലം

 വരകൾക്കും  വർണ്ണങ്ങൾക്കും വിദ്യാർത്ഥികളിൽ വിവരണാതീതമായ കരുത്ത് പകരാനാവും - പ്രശാന്ത് ഒളവിലം



മാഹി: വരകൾക്കും  വർണ്ണങ്ങൾക്കും വിദ്യാർത്ഥികളിൽ വിവരണാതീതമായ കരുത്ത് പകരാനാവുമെന്ന് പ്രശസ്ത യുവ ചിത്രകാരൻ പ്രശാന്ത് ഒളവിലം അഭിപ്രായപ്പെട്ടു. മാഹി മേഖല ബാലകലാമേളയുടെ ഓഫ് സ്റ്റേജിനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട്  ' നിറക്കൂട്ട് ' ചിത്രരചന മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലകലാമേളയുടെ ചെയർമാനും ചീഫ് എജ്യുക്കേഷൻ ഓഫീസറുമായ  ഉത്തമരാജ് മാഹി അധ്യക്ഷത വഹിച്ചു.ബാലകലാമേള കോഡിനേറ്റർ എം എം തനൂജ, ചിത്രകാരൻ കെ സനിൽ കുമാർ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ എം മുസ്തഫ, ജവഹർലാൽ നെഹ്റു ജി എച്ച് എസ് എസ്. പി ടി എ പ്രസിഡൻ്റ് വി ഹാരിസ്, പ്രോഗ്രാം കമ്മറ്റി കൺവീനർ ഡോ കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ആർടിസ്റ്റ് ടി എം സജീവൻ, ആർടിസ്റ്റ് രാജേന്ദ്രൻ ചൊക്ലി, ആർടിസ്റ്റ് ശോഭ, കെ ഷീന എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post