ആയിനിയാട്ട് വേലാണ്ടി തറവാട് കുടുംബ സംഗമം നടത്തി
ന്യൂമാഹി: നങ്ങാറത്ത് പീടികയിലെ പുരാതനമായ ആയിനിയാട്ട് വേലാണ്ടി തറവാട് കുടുംബ സംഗമം മാഹി കാപ്പിറ്റോൾ വെഢിങ്ങ് സെൻ്ററിൽ നടന്നു. മാഹി വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകി. മുതിർന്ന കുടുംബാംഗങ്ങളെ ആദരിച്ചു.
500 ലധികം അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു.
മുതിർന്ന കുടുംബാംഗങ്ങൾ എ.വി. ഗീത, ടി.വനജ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
സൈക്കൊതെറാപ്പിസ്റ്റ് എ.വി. രത്നാകരൻ മുഖ്യ പ്രഭാഷണം നടത്തി.
ആർ. ദാമോദരൻ അധ്യക്ഷത വഹിച്ചു. സുധാകരൻ ആയിനിയാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. സി.ടി.സുധീർ, എ.വി.രാജൻ, കെ.എം.പ്രവീൺ എന്നിവർ പ്രസംഗിച്ചു.
വിവിധ കലാപരിപാടികൾ അരങ്ങേറി. ഷിംന ലനീഷും സംഘവും തിരുവാതിരയും ചന്ദ്രികാ ശ്രീനിവാസനും സംഘവും സംഘനൃത്തവും ഐശ്വര്യ ഫ്യൂഷനും തീർഥാ സനുഷ ഭരതനാട്യവും ലനീഷും സംഘവും കോമഡി സ്കിറ്റും അവതരിപ്പിച്ചു. വിവിധ വിനോദ മത്സരങ്ങൾ നടത്തി. എ.വി.മനീഷ്, എ.വി.രാജേഷ്, എ.വി.വിശ്വനാഥൻ, കെ.എം. പ്രജിത്ത് എന്നിവർ നേതൃത്വം നൽകി.

Post a Comment