വൈദ്യുതി വകുപ്പു സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം :മാഹി ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ
മാഹി : പുതുച്ചേരി സർക്കാർ വൈദ്യുതി വകുപ്പിനെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്നു പിൻതിരിയണമെന്ന് മാഹി ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ (INTUC) ജനറൽ ബോഡി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. നിലവിൽ മുപ്പത്തിയഞ്ച് ശതമാനത്തോളം വരുന്ന ഒഴിവുകൾ ഉടൻ നികത്തണമെന്നും, നിലവിലുള്ള 11 Kv ലൈൻ ഭൂഗർഭ കേബിളാക്കി മാറ്റണമെന്നും യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.പ്രസിഡൻ്റ് കെ രവീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ഐ എൻ ടി യു സി അഖിലേന്ത്യ പ്രവർത്തക സമിതിയംഗം കെ ഹരീന്ദ്രൻ യോഗം ഉത്ഘാടനം ചെയ്തു. കെ.അജിത് കുമാർ, കെ.കെ പ്രതീപ്,എ.വി പ്രവീൺ കുമാർ, സി.കെ സിമൻ എന്നിവർ സംസാരിച്ചു .
പുതിയ ഭാരവാഹികളായി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് (ഹോണററി പ്രസിഡൻ്റ്) കെ.രവീന്ദ്രൻ (പ്രസിഡൻ്റ്) എ.എം അരുൺ (വൈ.പ്രസിഡൻ്റ്) സി.കെ സമിൻ (സിക്രട്ടറി) എ.കെ ഷൈൻഗീത്, എ.കെ ജഗതീഷ് (ജോ. സിക്രട്ടറി) എ.വി പ്രവീൺ (ഖജാൻജി) എന്നിവരെയും തിരഞ്ഞെടുത്തു

Post a Comment