വികസന സെമിനാർ നടത്തി
ന്യൂമാഹി: ന്യൂഗ്രാമപഞ്ചായത്തിലെ 2023- 24 വാർഷിക പദ്ധതി വികസന സെമിനാർ ന്യൂമാഹി മലയാള കലാ ഗ്രാമത്തിൽ നടത്തി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റിൻ്റെ ചുമതല വഹിക്കുന്ന അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ എം.കെ. ലത പദ്ധതി അവതരിപ്പിച്ചു. സെക്രട്ടറി കെ.എ. ലസിത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എം. രഘുരാമൻ, പഞ്ചായത്ത് അസി. സെക്രട്ടറി ആർ.അരുൺ ജിതേഷ് എന്നിവർ പ്രസംഗിച്ചു.

Post a Comment