മാഹി: പുതുച്ചേരി ജി.എസ്.ടി.അധികൃതർ റെയ്ഡ് നടത്തി വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ മാഹി സിവിൽ സ്റ്റേഷന് മുന്നിൽ വ്യാപാരികൾ ധർണ്ണ നടത്തി
റെയ്ഡിൽ പ്രതിഷേധിച്ച് ഇന്നലെ മാഹി, പളളൂർ, പന്തക്കൽ പ്രദേശങ്ങളിൽ ഉച്ചക്ക് ശേഷം കടകളടച്ച് ഹർത്താൽ ആചരിച്ചിരുന്നു.
ധർണ്ണാ സമരം ഷാജി പിണക്കാട്ടിന്റെ അധ്യക്ഷതയിൽ പുതുച്ചേരി സംസ്ഥാന ട്രേഡേർസ് ഉപാധ്യക്ഷൻ കെ കെ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
പായറ്റ അരവിന്ദൻ സംസാരിച്ചു.
ഷാജു കാനത്തിൽ സ്വാഗതവും, അഹമ്മദ് സമീർ നന്ദിയും പറഞ്ഞു.
ദിനേശൻ പൂവ്വച്ചേരി, കെ കെ ഭരതൻ , കെ കെ ശ്രീജിത്ത്, എ വി സിദ്ധീഖ് തുടങ്ങിയവർ നേതൃത്വം നല്കി
റെയ്ഡ് തുടർന്നാൽ വ്യാപാരികളുടെ അതിജീവന പ്രശ്നമായി കണ്ട് അനിശ്ചിതകാലത്തേക്ക് കടകൾ അടച്ചിടുമെന്ന് സമിതി ചെയർമാൻ കെ.കെ.അനിൽകുമാർ അറിയിച്ചു.
Post a Comment