o AFC വയനാട് ഫൈനലിൽ പ്രവേശിച്ചു.
Latest News


 

AFC വയനാട് ഫൈനലിൽ പ്രവേശിച്ചു.

 

AFC വയനാട് ഫൈനലിൽ പ്രവേശിച്ചു. 



മാഹി സ്പോർട്സ് ക്ളബ് അഖിലേന്ത്യ സെവൻസ് ഫുട്‌ബോളിലെ ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി തൃക്കരിപ്പൂരിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി AFC വയനാട് ഫൈനലിൽ പ്രവേശിച്ചു. 



പുതുവത്സര ദിനത്തിൽ നടന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ

അത്യന്തം ആവേശത്തോടെ ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിനൊടുവിലാണ് എ എഫ് സി വയനാട് വിജയം കണ്ടത്.



എ എഫ് സി വയനാടിന് വേണ്ടി അഭിജിത്ത്,സുമിത്ത്,

കുട്ടപ്പായി. എന്നിവർ ഓരോ ഗോളുകൾ വീതം നേടിയപ്പോൾ തൃക്കരിപ്പൂരിന് വേണ്ടി ശീരാഗ് ,നിജിൻ എന്നിവർ ഗോളുകൾ നേടി


 



ഇന്നലത്തെ മത്സരത്തിന്റെ വിശിഷ്ടാതിഥി പ്രമുഖ സാംസ്കാരിക പ്രവർത്തകനും മാഹി ഗവ: കോളേജ് പ്രൊഫസറുമായ പി.കെ.രവീന്ദ്രൻ കളിക്കാരെ പരിചയപ്പെട്ടു.


  മാഹി സ്പോർട്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ് വിനയൻ പുത്തലത്ത് അനുഗമിച്ചു.





ഇന്ന് ജനുവരി 02 തിങ്കളാഴ്ച്ച 

 അഭിലാഷ് എഫ് സി പാലക്കാട്


സബാൻ എഫ് സി കോട്ടക്കലിനെ നേരിടും

Post a Comment

Previous Post Next Post