മയ്യഴി മേളം സ്കൂൾ കലോത്സവം ജനുവരി 7, 8 തീയ്യതികളിൽ പള്ളൂരിൽ
മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി മയ്യഴി മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മയ്യഴി മേളം സ്കൂൾ കലോത്സവം 2023 ജനുവരി 7, 8 തീയ്യതികളിലായി പള്ളൂർ കസ്തൂർബഗാന്ധി ഗവ. ഹൈസ്കൂളിൽ വെച്ച് നടക്കുന്നു.
കലയാണ് ലഹരി എന്ന സന്ദേശം ഉയർത്തി
മാഹി മേഖലയിലെ 34 ഓളം സർക്കാർ - സ്വാകര്യ വിദ്യാലയങ്ങളിൽ നിന്ന് പ്രീ പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള 6 ഓളം വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. അഞ്ച് വേദികളിൽ 74 ഓളം ഇനങ്ങളിലായി
1800 ൽ പരം വിദ്യാർത്ഥികൾ മാറ്റുരക്കുന്നുണ്ട്.
ഏറ്റവും കൂടുതൽ പോയൻ്റ് കരസ്ഥമാക്കുന്ന വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി, ജൂനിയർ എൽ .പി, സീനിയർ എൽ .പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം ചാമ്പ്യൻഷിപ്പും കലാതിലകം, കലാപ്രതിഭ പുരസ്ക്കാരവും നൽകുന്നുണ്ട്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന മത്സര വിജയികൾക്ക് സമ്മാനങ്ങളും പ്രശസ്തി പത്രവും നൽകുന്നതാണ്.
കലോത്സവത്തിൻ്റെ ആദ്യ ദിനമായ ജനുവരി 7 ന് രാവിലെ 9 മണിക്ക് മയ്യഴി മേളത്തിൻ്റെ ഉദ്ഘാടനം പതാക ഉയർത്തിയതിനു ശേഷം ഭദ്രദീപം കൊളുത്തി മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ നീർവ്വഹിക്കും. രണ്ടാം ദിനമായ ജനുവരി 8 ന് വൈകുന്നേരം 5 മണിക്ക് മേളയുടെ സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് നിർവ്വഹിക്കും. ചടങ്ങിൽ വിശിഷ്ഠാഥിതികൾ സംബന്ധിക്കും.
മയ്യഴിമേളത്തിൻ്റെ സജ്ജീകരണങ്ങൾ പൂർത്തിയായതായി വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സത്യൻ കേളോത്ത് അറിയിച്ചു. ഭാരവാഹികളായ കെ.കെ.രാജീവ്, ചാലക്കര പുരുഷു, ആനന്ദ് കുമാർ പറമ്പത്ത്, ശ്യാം സുന്ദർ, ഉത്തമൻ തിട്ടയിൽ, എം.എ.കൃഷ്ണൻ, കെ.വി.ഹരീന്ദ്രൻ സംബന്ധിച്ചു.
Post a Comment