o ശ്രീവാണു കണ്ട കോവിലകം പുന:പ്രതിഷ്ഠാദിനാഘോഷം 16 ന്
Latest News


 

ശ്രീവാണു കണ്ട കോവിലകം പുന:പ്രതിഷ്ഠാദിനാഘോഷം 16 ന്

 ശ്രീവാണു കണ്ട കോവിലകം പുന:പ്രതിഷ്ഠാദിനാഘോഷം 16 ന്



മാഹി: പ്രസിദ്ധമായ മങ്ങാട് ശ്രീവാണുകണ്ട കോവിലകം പുന:പ്രതിഷ്ഠാ വാർഷിക ആഘോഷം ജനുവരി 16ന് വിവിധ പരിപാടികളോടെ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലുർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട്, മേൽശാന്തി രാമൻ കളങ്ങര ഇല്ലം അജയ്കുമാർ എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും.മഹാഗണപതിഹോമം, മൃത്യുജ്ഞയഹോമം, അന്നദാനം, ദീപാരാധന, സമൂഹപ്രാർത്ഥന, ഭഗവതിസേവ, തായമ്പക, അത്താഴപൂജ, പി.കെ.നാരായണൻ മയ്യിലിൻ്റെ ആദ്ധ്യാത്മിക പ്രഭാഷണം എന്നിവ ഉണ്ടാകും.

ജനുവരി 15ന് വിദ്യാർത്ഥികൾക്കായുള്ള വിവിധ കലാമത്സരങ്ങൾ വി.കെ.രാജേന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും. പി. എം. രതിഷ് ബാബു, താനിക്കൽ രവീന്ദ്രൻ മാസ്റ്റർ സംസാരിക്കും. അംഗൻവാടി /നഴ്സറി, ജൂണിയർ എൽ .പി, സീനിയർ എൽ .പി .യു.പി.വിഭാഗങ്ങളിലാണ് മത്സരം.

11 മണിക്ക് സർവ്വൈശ്വര്യ പൂജ, ഒരു മണിക്ക് അന്നദാനം, 3 മണിക്ക് മുതിർന്നവർക്കുള്ള മ്യൂസിക്കൽ ചെയർ മത്സരം എന്നിവയുണ്ടാകും.

ഫിബ്രവരി 12 ന് കാലത്ത് 9 മണിക്ക് മലബാർ മേഖല ജലച്ഛായ ചിത്രരചനാ മത്സരം നടക്കും.എൽ.പി.തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള മത്സരം പ്രശസ്ത ചിത്രകാരൻ പ്രശാന്ത് ഒളവിലം ഉദ്ഘാടനം ചെയ്യും.

വാർത്താ സമ്മേളനത്തിൽ എൻ..ഭാസ്ക്കരൻ മാസ്റ്റർ, വി.കെ..രാജേന്ദ്രൻ, എം.പി. പവിത്രൻ, ലിബാസ് മങ്ങാട് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post