*അഴിയൂർ ജി എം ജെ ബി സ്കൂളിൽ പാഠഭാഗവുമായി ബന്ധപ്പെട്ട് PTA യുടെ നേതൃത്വത്തിൽ പലഹാരമേള നടത്തി*
*മദർ പി ടി എ യുടെ നേത്യത്വത്തിൽ നടന്ന പലഹാര മേള പി ടി എ പ്രസിഡന്റ് ശ്രീ :പി പി റിയാസ് മാഹി ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക ഇൻ ചാർജ് ശ്രീമതി ടി പി പ്രീത അധ്യക്ഷത വഹിച്ചു.ശ്രീമതി ലാലി ടീച്ചർ, ശ്രീ :മുജീബ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു. പലതരത്തിലുള്ള പലഹാരങ്ങൾ കുട്ടികൾ കാണുകയും രുചിച്ചറിയുകയും ചെയ്തു.
ജിജി ടീച്ചർ, റീജ ടീച്ചർ, സീന ടീച്ചർ, മദർ പി ടി എ അംഗങ്ങളായ ഷബാന, ഫൗമിന, നസീഹ, ഷഹനാസ്, സീനത്ത്, എന്നിവർ കുട്ടികൾക്ക് പലഹാരം നിർമിക്കുന്നതിനെ കുറിച്ച് വിശദീകരിച്ചു കൊടുത്തു. മദർ പി ടി എ പ്രസിഡന്റ് ശ്രീമതി നിഫ്സത്ത് നന്ദി പറഞ്ഞു
*



Post a Comment