o കരിയാട് നമ്പ്യാർസ് യുപി സ്കൂളിൽ വിജയോത്സവം പരിപാടി ശ്രദ്ധേയമായി
Latest News


 

കരിയാട് നമ്പ്യാർസ് യുപി സ്കൂളിൽ വിജയോത്സവം പരിപാടി ശ്രദ്ധേയമായി

 *കരിയാട് നമ്പ്യാർസ് യുപി സ്കൂളിൽ വിജയോത്സവം പരിപാടി ശ്രദ്ധേയമായി*




കരിയാട് നമ്പ്യാർ സ് യുപി സ്കൂളിൽ നടന്ന വിജയോത്‌സവം പരിപാടി ശ്രദ്ധേയമായി. സംസ്ഥാന ബോൾ ബാഡ്മിന്റെൺ ടീമിൽ സെലക്ഷൻ ലഭിച്ച സയ്യിദ് അൻവർ ജില്ല , സബ് ജില്ല തലങ്ങളിൽ വിവിധ മത്സരങ്ങളിൽ വിജയിച്ചവരെയും യു എസ് എസ് , എൽ എ സ് എസ് ലഭിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. പരിപാടി പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്‌റ്റർ ഉദ്ഘാനം ചെയ്തു. ഗ്രാമീണ വിദ്യാലയങ്ങളുടെ പുരോഗതിയിലൂടെ മാത്രമേ നാടിന്റെ വികസനം പൂർത്തിയാവുകയുള്ളൂ എന്നും അതിന് പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും പൂർണ്ണ പിന്തുണയും സഹകരണവും ആവശ്യമാണന്നും അദ്ദേഹം പറഞ്ഞു. പി.ടി എ പ്രസിഡണ്ട് പി.പി.ഉദയകുമാർ അധ്യക്ഷനായി. വാർഡ് കൗൺസിലർ കെ.കെ മിനി വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.

 ചൊക്ലി ബി.പി സി കെ.പി സുനിൽ ബാൽ,  ഹെഡ്മിസ്ട്രസ്സ് എൻ എം ജ്യോതിലക്ഷ്മി, റഹ്മത്ത്, പി.ജാഫർ , തൃപ്തി വിജയകുമാർ . വിവേകാനന്ദ്, അർജുൻ ഇ, മുഹമ്മദ് ആദിൽ, ഗോകുൽ എം, പ്രണാം എന്നിവർ സംബന്ധിച്ചു. തുടർന്ന് പട്ടുറുമാൽ ഫെയിം സൽമാൻ വടകരയും സംഘവും അവതരിപ്പിച്ച ഗാനവിരുന്നും അരങ്ങേറി.


Post a Comment

Previous Post Next Post