*പുത്തൻ അനുഭവങ്ങൾ പകർന്ന് കുട്ടികളുടെ നാടക കളരി*
കുട്ടിക്കൂട്ടത്തിന്റെ നാടകകളരി. ബാലപാഠങ്ങള്‍ കേട്ടറിഞ്ഞും പരിശീലിച്ചും അഴിയൂർ ജി എം ജെ ബി സ്കൂൾ മുറ്റത്ത് ഫൈറ്റേഴ്സ് & അക്ഷയ കലാകേന്ദ്രം അഴിയൂർ കരുവയലിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസം നീളുന്ന നാടക കളരി " നെല്ലിക്ക* "ആനന്ദ് കൊറോത്ത് നഗറിൽ തുടക്കമായി .
അന്‍പതോളം കുട്ടികൾ ക്യാംപിന്റെ ഭാഗമായി. കുരുന്നുകളുടെ സൗകര്യം ഒരുക്കുന്നതിൽ നാട്ടുകാർ പരിപൂർണ്ണ സഹകരണം നൽകി
കേമ്പിന്റെ ഒന്നാം ദിവസം പ്രമുഖ സംവിധായകൻ മനോജ് നാരായണൻ ക്ളാസുകൾക്ക് നേതൃത്വം നൽകി. പ്രദീപ് മേമുണ്ട, ഷനിത്ത് മാധവിക, രഞ്ജിത്ത് കൊയിലാണ്ടി എന്നിവർ കുട്ടികളുമായി സംവദിച്ചു
മൂന്ന് ദിവസം ക്യാംപില്‍ കുട്ടികള്‍ക്ക് അറിവ് പകരാന്‍ നിരവധി നാടകാചാര്യന്മാരും സിനിമാ സംവിധായകര്‍ ഉള്‍പ്പെടെയുള്ള പ്രതിഭകളുമെത്തും.സ്കൂൾ പ്രധാനധ്യാപിക ലാലി ടീച്ചർ ഫിറോസ് കളാണ്ടി,എന്നിവർ ആശംസകൾ നേർന്നു..
Post a Comment