*ഇന്റർനെറ്റ് വഴി പണം തട്ടിപ്പ്* . *പ്രതിയെ ഗുജറാത്തിൽ വെച്ച് അറസ്റ്റ് ചെയ്ത് പുതുച്ചേരി പോലീസ്*
പുതുച്ചേരി : ഇന്റർനെറ്റ് വഴി ഡോക്ടറെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ ഗുജറാത്ത് സ്വദേശിയെ പുതുച്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് ജാംനഗർ ചാംഗയിലെ വടിവിസ്താർ സ്വദേശി യുവ് രാജ് സിംഗ് പിംഗലി (27) നെയാണ് ഗുജറാത്ത് പോലീസിന്റെ സഹായത്തോടെ പുതുച്ചേരി സൈബർ സ്ക്വാഡ് പ്രത്യേക അന്വേഷണ സംഘം ഗുജറാത്തിൽ വെച്ച് പിടികൂടിയത്. 2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാരിക്കാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജി [ NIT ] വിഭാഗം തലവൻ ഫ്രൊഫ. സെന്തിൽ കുമാറിനും, പ്രൊഫ.ശങ്കരനാരായണന്യം ലണ്ടനിൽ യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓൺ സസ്റ്റെയിനബിൾ വിഭാഗത്തിലേക്ക് കോൺഫറൻസിന് പങ്കെടുക്കുവാൻ ക്ഷണിച്ചതായി വ്യാജ ഇ-മെയിൽ അയക്കുകയും കോൺഫറൻസിൽ പങ്കെടുക്കാനായി വിസയ്ക്കും മറ്റു ചിലവുകൾക്കുമായി അഞ്ച് ലക്ഷത്തി മുപ്പത്തിമൂന്നായിരം രൂപ തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് പ്രൊഫ. സെന്തിൽ കുമാറിന്റെ പരാതിപ്രകാരം പുതു ചേരി സൈബർ പോലീസ് കേസെടുക്കുകയും എസ്എസ്പി (സി&ഐ) നരചിതനയ, ഐപിഎസിന്റെ മേൽനോട്ടത്തിൽ കേസന്വേഷണത്തിനായി പോലീസ് സൂപ്രണ്ട്, വിഷ്ണുകുമാർ അടങ്ങിയ സ്ക്വാഡ് രൂപീകരിക്കുകയും സൈബർ സർക്കിൾ ഇൻസ്പെക്ടർ ബി എം മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സിം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഗുജറാത്തിലെ ജാം നഗറിലെത്തി പ്രതിയെ പിടികൂടുകയും ചെയ്തു.
, ക്രൈം നമ്പർ 22/2022 യു/എസ് 419, 420 ഐപിസി, 2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് 66 - ‘ഡി’ എന്നിവയിൽ 19.08.2022 ന് കേസെടുത്തു.
കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡുകളും പിടിച്ചെടുത്തു. കേസിൽ ഉള്ള 3 ലക്ഷം രൂപ പ്രതികളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും മരവിപ്പിച്ച ശേഷം പിടിച്ചെടുത്തു കോടതി മുഖേന തിരിച്ചു കൊടുത്തു. പുതുച്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Post a Comment