o ഐ എൻ റ്റി യു സി സംഘം സ്പിന്നിംഗ് മിൽ സന്ദർശിച്ചു
Latest News


 

ഐ എൻ റ്റി യു സി സംഘം സ്പിന്നിംഗ് മിൽ സന്ദർശിച്ചു

 ഐ എൻ റ്റി യു സി സംഘം സ്പിന്നിംഗ് മിൽ സന്ദർശിച്ചു



മാഹി: രണ്ടു വർഷവും പത്ത് മാസവുമായി പൂട്ടികിടക്കുന്ന പള്ളൂരിലെ കണ്ണൂർ സ്പിന്നിംഗ് & വീവിങ് മിൽ ഐ എൻ റ്റി യു സി

അഖിലേന്ത്യ സെക്രട്ടറി ഡോ. എം. പി. പദ്മനാഭൻ്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ഫാക്ടറി മാനേജർ എം. കാർത്തികേയനുമായി സ്ഥാപനത്തിന്റെ ഇന്നത്തെ അവസ്ഥ ചർച്ച ചെയ്യുകയും. മിൽ തുറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മാനേജ്‌മെന്റിനോട് സംഘം അഭ്യർത്ഥിച്ചു. ചർച്ചയിൽ. ഐ എൻ റ്റി യു സി അഖിലേന്ത്യ പ്രവർത്തകസമിതി അംഗം കെ. ഹരീന്ദ്രൻ, ഐ എൻ റ്റി യു സി മിൽ യൂണിറ്റ്  സെക്രട്ടറി വി. വത്സരാജ്, എം. പി. പ്രഭാകരൻ,എം ശ്രീജയൻ, കെ. ടി. കെ. പ്രശോബ്, പി ബിന്ദു, പി. പി. പ്രദീപൻ, കെ. എം. പവിത്രൻ, കെ സുരേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു

Post a Comment

Previous Post Next Post