*ന്യൂമാഹി കിടാരൻ കുന്നിൽ വാഹനാപകടം. കാർ യാത്രികരായ അഞ്ചു പേർക്ക് പരിക്ക്*
ന്യൂമാഹി : ഇന്ന് പുലർച്ചെ അഞ്ചേ മുക്കാലോടെയാണ് ന്യൂമാഹി കിടാരൻ കുന്നിൽ വെച്ച് അപകടമുണ്ടായത്. ഗോവയിൽ ടൂർ പോയി വരികയായിരുന്ന കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാർ മാഹി ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക് അപ്പ് വാനിൽ ഇടിക്കുകയായിന്നു . കാറിൽ ഡ്രൈവറടക്കം അഞ്ച് പേരാണുണ്ടായത് ഇതിൽ രണ്ട് പേർ സ്ത്രീകളാണ്. അപകടം നടന്നയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി . കാറിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെടുത്ത് തലശ്ശേരി കൊടുവള്ളി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ കാറിന്റെ മുൻ വശം പാടെ തകർന്നു

Post a Comment