o ന്യൂമാഹി ഫെസ്റ്റ് രാഷ്ട്രീയ മേളയാക്കിയെന്ന്
Latest News


 

ന്യൂമാഹി ഫെസ്റ്റ് രാഷ്ട്രീയ മേളയാക്കിയെന്ന്

 ന്യൂമാഹി ഫെസ്റ്റ് രാഷ്ട്രീയ മേളയാക്കിയെന്ന്





ന്യൂമാഹി: ന്യൂമാഹി ഫെസ്റ്റ് സി.പി.എമ്മിൻ്റെ രാഷ്ട്രീയ മേളയാക്കാനുള്ള നീക്കത്തിൽ ബി.ജെ.പി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റിയും ബി.എം.എസ്. ന്യൂമാഹി മേഖലാ കമ്മിറ്റിയും പ്രതിഷേധിച്ചു. ഫെസ്റ്റിവെല്ലിനു വേണ്ടി രൂപവത്കരിച്ച സംഘാടക സമിതിയിൽ നിന്നും മറ്റുള്ളവരെ ഒഴിവാക്കി സി.പി.എം.പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയതിനാൽ ന്യൂമാഹി ഫെസ്റ്റുമായി സഹകരിക്കാൻ കഴിയില്ലെന്ന്

ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ്  രമേശൻ തോട്ടേൻ്റവിടെ അറിയിച്ചു.


എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് നടത്തെണ്ട ന്യൂമാഹി ഫെസ്റ്റ് സി പി എം മേളയാക്കി നടത്താനുള്ള തീരൂമാനം പ്രതിഷേധാഹമാണ്. നിരവധി സംഘടനകളെ ക്ഷണിച്ചു വരുത്തി സി പി എം കാരെ മാത്രം ഉൾപ്പെടുത്തി സംഘാടകസമിതി രൂപീകരിച്ചത് ശരിയായ നടപടിയല്ലെന്നും

രാഷ്ട്രീയവത്കരിച്ച ന്യൂമാഹി ഫെസ്റ്റുമായി സഹകരിക്കാനാവില്ലെന്ന് ബി.എം.എസ്. ന്യൂമാഹി മേഖലാ കമ്മിറ്റി പ്രസിഡൻ്റ് സത്യൻ കുനിയിലും അറിയിച്ചു.

Post a Comment

Previous Post Next Post