വിശേഷാല്‍ നൂറും പാലും മഹാസര്‍പ്പബലിയും
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ നാഗപ്രതിഷ്ഠാവാര്‍ഷികത്തിന്‍റെ ഭാഗമായി 12 വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള , വിശേഷാല്‍ നൂറും പാലും മഹാസര്‍പ്പബലിയും
പാമ്പുംമേക്കാട്ടില്ലത്തെ കാരണവര്‍ ബ്രഹ്മശ്രീ പി എസ് ശ്രീധരന്‍ നമ്പൂതിരി നിര്‍വഹിച്ചു.രാവിലെ നൂറും പാലും ഉച്ചക്ക് അന്നദാനം വൈകുന്നേരം മഹാസർപ്പബലി നടന്നു. നിരവധി ഭക്തർ പങ്കെടുത്ത ചടങ്ങിന് ക്ഷേത്രപ്രസിഡന്റ് ടി പി ബാലൻ, സെക്രട്ടറി പി കെ സതീഷ് കുമാർ, ഒ വി ജയൻ, കണ്ടോത് രാജീവൻ, സന്തോഷ് തുണ്ടിയിൽ, കെ പി ശ്രീധരൻ, പൊത്തങ്ങാട്ട് രാഘവൻ, മേച്ചോളിൽ മുകുന്ദൻ, ഷാജീഷ് സി ടി കെ, മേച്ചോളിൽ ശശി എന്നിവർ നേതൃത്വം നൽകി. ക്ഷേത്രത്തിലെ തിറ മഹോത്സവം 2023 ഫെബ്രുവരി 9 മുതൽ 14 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Post a Comment