പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിച്ചു.
ന്യൂമാഹി: ന്യൂമാഹി എം. എം. ഹൈസ്കൂൾ, എം. എം. യു. പി. സ്കൂൾ എന്നിവിടങ്ങളിൽ തുടക്കം തൊട്ട് ഇത് വരെ പഠിച്ച വിദ്യാർത്ഥികളുടെ പൂർവ്വ വിദ്യാർത്ഥി സംഘടന എം.എം.അലുംനി ന്യൂമാഹി എന്ന പേരിൽ നിലവിൽ വന്നു.
ന്യൂമാഹി എം. എം. ഹൈസ്കൂളിൽ വെച്ച് ചേർന്ന രൂപീകരണ യോഗത്തിൽ വെച്ച് താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
അസീസ് മാസ്റ്റർ (പ്രസിഡണ്ട്),
ശശി കുമാർ, റഷീദ് കൊമ്മോത്ത് (വൈസ് പ്രസിഡണ്ടുമാർ),
ഫൈസൽ ബിണ്ടി (ജനറൽ സിക്രട്ടരി),
സവാഹിർ ടി. കെ., സുജാത, താജുദ്ദീൻ ടി. കെ. (സിക്രട്ടരിമാർ),
വസീം ടി. കെ. (ഖജാൻജി).
അസീസ് മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ ചേർന്ന രൂപീകരണ യോഗത്തിൽ ഹുസൈൻ കെ. കെ. സ്വാഗതവും പി. കെ. വി. നാസർ നന്ദിയും പറഞ്ഞു.
ആദ്യ പരിപാടിയായി പൂർവ വിദ്യാർത്ഥികളുടെ വിപുലമായ സംഗമം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.


Post a Comment