*ലോക എയ്ഡ്സ് ദിനത്തിൽ റാലി സംഘടിപ്പിച്ചു*
ചൊക്ലി :ലോക എയ്ഡ്സ് ദിനത്തിൽ ചൊക്ലി പ്രാഥമിക ആരോഗ്യ കേന്ദ്രവും രാമവിലാസം ഹയർ സെക്കന്ററി സ്കൂളിലെ എൻ സി സി കേഡറ്റുകളും ജെ ആർ സി യും സംയുക്തമായി റാലി സംഘടിപ്പിച്ചു. ആരോഗ്യ പ്രവർത്തകർ,ആശ പ്രവർത്തകർ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.റാലി ചൊക്ലി ഗ്രാമപഞ്ചായത്ത് 'ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റീത്ത വി. എം ഫ്ലാഗ് ഓഫ് ചെയ്തു. ചൊക്ലി പ്രാഥമിക ആരോഗ്യ കേന്ദ്രം അസിസ്റ്റന്റ് സർജൻ ഡോക്ടർ മുഹമ്മദ് ഹാഫിസ് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.ഹെഡ് മിസ്ട്രെസ് പ്രീത,എൻ സി സി ഓഫീസർ രാവിദ്.ടി. പി, ഹെൽത്ത് ഇൻസ്പെക്ടർ ഷിന്റാ, ജെ ആർ സി അധ്യാപകൻ ശ്രീഹരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ചൊക്ലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ അമൃത കലയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും കാൻഡിൽ ലൈറ്റിങ്ങും സംഘടിപ്പിച്ചു.
Post a Comment