*ലോഗോ പ്രകാശനം ചെയ്തു*
മാഹി സഹകരണ രംഗത്ത് അമ്പത് വർഷം പൂർത്തിയാക്കുന്ന മാഹി പബ്ലിക് സർവ്വൻ്റ്സ് കോ.ഓപ് ക്രെഡിറ്റ് സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത ഡിസൈനർ കെ.കെ.ഷിബിൻ രൂപകൽപ്പന ചെയ്ത ലോഗോ സൊസൈറ്റിയുടെ ആദ്യകാല പ്രസിഡണ്ടായ ശ്രീ.കെ.രമേശൻ പ്രകാശനം ചെയ്തു.
മാഹി ശ്രീ നാരായണ ടീച്ചർ എഡുക്കേഷൻഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ സി എച്ച് പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി പ്രസിഡണ്ട് എം.സി. ജീവാനന്ദൻ, എഫ്.എസ്.എ പ്രസിഡണ്ട് ശ്രീകുമാർ ഭാനു പ്രമുഖ ചിത്രകാരൻ പൊന്ന്യം സനൽ സൊസൈറ്റി വൈസ് പ്രസിഡണ്ട് പി.കെ.സതീഷ് കുമാർ എന്നിവർ സംസാരിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഉദ്ഘാടനം ഡിസംബർ - ജനുവരി മാസങ്ങളിൽ നടക്കും.

Post a Comment