പാഴ് വസ്തുക്കൾ വിസ്മയക്കാഴ്ചകളായി
മാഹി: പളളൂർ ഗവ: വി.എൻ.പി.ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന ദശദിന എൻ.എസ്.എസ് കേമ്പിനോടനുബന്ധിച്ച് നടത്തിയ
'പാഴ് വസ്തുക്കളിൽ നിന്ന് വിസ്മയം ' എന്ന സോദാഹരണ പരിപാടി മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു.
വി.പി. പ്രഭ പാഴ് വസ്തുക്കളിൽ നിന്ന് ആകർഷകവും, ഉപകാരപ്രദവുമായ പല വിധ വസ്തുക്കൾ നിർമ്മിച്ചു.
പ്രധാന അദ്ധ്യാപിക കെ ഷീബയുടെ അദ്ധ്യക്ഷത വഹിച്ചു.കെ.എം.രാധാമണി, കെ.കെ.സ്നേഹപ്രഭ, ശിഖ ടീച്ചർ, സായ് പ്രിയ, അളകനന്ദ,എൻ.ജാരിയ' സംസാരിച്ചു.,
സ്ക്കൂൾ പരിസരത്തെ വീടുകളിൽ കൊതുക് നിർമ്മാർജ്ജനത്തെക്കുറിച്ചുള്ള ലഘുലേഖകളും, തുണി സഞ്ചി വിതരണവും നടത്തി.
സങ്കീർത്തനസേതു' ലാറിസ ഫോർട്ട് 'റെജിൻജിത്ത്, ദേവാംശ്, വർഷ ബാബുരാജ് നേതൃത്വം നൽകി.
ചിത്രവിവരണം. ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.
Post a Comment