o വൈകല്യ നിർണ്ണയ ക്യാമ്പ് നടത്തി.*
Latest News


 

വൈകല്യ നിർണ്ണയ ക്യാമ്പ് നടത്തി.*

 *വൈകല്യ നിർണ്ണയ ക്യാമ്പ് നടത്തി.*



മാഹി : സോഷ്യൽ ആന്റ് ബിഹേവിയർ ഹെൽത്ത് അക്കാദമിയുടെ കീഴിലുള്ള  ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഡിസേബിലിറ്റിസ് ആന്റ് ജറന്റോളജി റിസർച്ചിന്റെയും  ഭിന്നശേഷിക്കാരുടെ അസോസിയേഷനായ  ആപ്തയുടെയും നേതൃത്വത്തിൽ മാഹിയിലെ ഭിന്നശേഷിക്കാർക്ക് അസ്ഥി വൈകല്യ നിർണ്ണയ ക്യാമ്പ് നടത്തി. ഭിന്നശേഷി സർട്ടിഫിക്കറ്റ്  ലഭിക്കുവാനും നിലവിലുള്ളവർക്ക് പുതുക്കാനും , യു ഡി ഐഡി കാർഡ് ലഭ്യമാക്കാനും  ക്യാമ്പ് വഴി അവസരമൊരുങ്ങും 

എന്ന് സെന്റർ ഹെഡ് അഷിത ബഷീർ പറഞ്ഞു. മാഹി സർക്കാർ ആസ്പത്രിയിൽ വച്ച്  

നവംബർ അവസാന വാരം നടന്ന കേൾവി വൈകല്യ നിർണ്ണയ ക്യാമ്പിൽ മുപ്പത്തി എട്ടോളം  പേർക്ക് പുതുക്കിയ സർട്ടിഫിക്കറ്റ് നൽ കിയതായി 

സോഷ്യൽ ആന്റ് ബിഹേവിയർ ഹെൽത്ത് അക്കാഡമി ഡയറക്ടർ ഡോ.മഹേഷ് പള്ളൂർ പറഞ്ഞു.

അസ്ഥി വൈകല്യ നിർണ്ണയ  ക്യാമ്പിൽ അറുപതോളം പേർ പങ്കെടുത്തു. 

സമത്വശ്രീ മിഷൻ അസി.ഡയറക്ട്രസ്

ലിഗിന പി വി , ഡിസേബിലിറ്റി കൗൺസിൽ കോ-കൺവീനർ എൻ.ഷാജൻ, സി.ഡി.ജി.ആർ സൂപ്പർവൈസർ എം.കലയരശു,  ഡിസേബിലിറ്റി വെൽഫെയർ ഓഫീസർമാരായ ലീസ്‌മി സജി, ഷൈലജ ഷാജൻ, രാഖി രഘുരാമൻ, 

ആപ്ത സെക്രട്ടറി സജീർ ചെറുകല്ലായി , രക്ഷാധികാരി സുരേഷ് ചെറുകല്ലായി, പ്രോഗ്രാം കോർഡിനേറ്റർ ഷാജഹാൻ ചെറുകല്ലായി, സത്യഭാമ വളവിൽ, ആരിഫ പി.പി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നല്കി.

Post a Comment

Previous Post Next Post