*ജയ് ഹിന്ദ് ഫൌണ്ടേഷൻ എ വി ശ്രീധരൻ അനുസ്മരണം നടത്തി*
മാഹി. മുൻ പോണ്ടിച്ചേരി ഡെപ്യൂട്ടി സ്പീക്കർ എ വി ശ്രീധരന്റെ 6-ാമത് ഓർമ്മ ദിനത്തിൽ ജയ് ഹിന്ദ് ഫൌണ്ടേഷൻ പ്രവർത്തകർ എ വി യുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.എ വി അനുസ്മരണ യോഗത്തിൽ ജയ് ഹിന്ദ് ഫൌണ്ടേഷൻ പ്രസിഡന്റ് ജിജേഷ് കുമാർ ചാമേരി അധ്യക്ഷത വഹിച്ചു.ഭാസ്കരൻ കുന്നുമ്മൽ പരിപാടി ഉത്ഘാടനം ചെയ്തു.ജനാർദ്ദനാൻ കെ പി, ബി പി മഹേന്ദ്രൻ, ശിവൻ ടി,ശശിഭൂഷൻ, അജിത് സി,പി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Post a Comment