o മടപ്പള്ളിയിൽ വാഹനാപകടം* *ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു ലോറി മറിഞ്ഞു*
Latest News


 

മടപ്പള്ളിയിൽ വാഹനാപകടം* *ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു ലോറി മറിഞ്ഞു*

 *മടപ്പള്ളിയിൽ വാഹനാപകടം* 
 *ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു ലോറി മറിഞ്ഞു* 




മടപ്പള്ളി : ഞായറാഴ്ച്ച രാത്രി 11. 30 ഓടെയാണ് മടപ്പള്ളി ദേശീയ പാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചത്.

കോഴിക്കോട് നിന്നും പാലുമായി കാസർക്കോട്ടേക്ക് പോവുകയായിരുന്ന തമിഴ് നാട് റജിസ്ട്രേഷൻ T N 28 - B F 9627 നമ്പർ ലോറിയാണ് മറിഞ്ഞത്.

മാഹി ഭാഗത്ത് നിന്നും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന രാജസ്ഥാൻ റജിസ്ട്രേഷൻ RJ 18 GB 20 27 നമ്പർ    കണ്ടെയ്നറുമായാണ് കൂട്ടിയിടി നടന്നത്.

കണ്ടെയ്നർ റോഡരികിലെ   താഴ്ച്ചയിലേക്ക് മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.


 


അപകടത്തെ തുടർന്ന്  കിലോമീറ്ററുകളോളം വാഹനഗതാഗതം തടസ്സപ്പെട്ടു.

 


പോലീസെത്തി ക്രെയിൻ ഉപയോഗിച്ച്  അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ മാറ്റുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു


ആർക്കും കാര്യമായ പരിക്കുകളില്ല

Post a Comment

Previous Post Next Post