o സ്ലാബിടാത്ത ഓവുചാലിൽ അപകടങ്ങൾ പതിവാകുന്നു
Latest News


 

സ്ലാബിടാത്ത ഓവുചാലിൽ അപകടങ്ങൾ പതിവാകുന്നു

 

സ്ലാബിടാത്ത ഓവുചാലിൽ അപകടങ്ങൾ പതിവാകുന്നു





പന്തക്കൽ പള്ളൂർ-പന്തക്കൽ റോഡിലെ അപകടവളവിൽ ഓവുചാലിന് സ്ലാബിടാത്തത് ഭീഷണിയാകുന്നു. പന്തോക്കാട് കവലയിൽ നിന്ന് 200 മീറ്റർ അകലത്തിലുള്ള പാതയ്ക്ക് സമീപമാണ് ഓവുചാലിന് സ്ലാബിടാത്തത് .

മാഹി പൊതുമരാമത്ത് വകുപ്പിൽ നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയായില്ല.

ഈ സ്ഥലം വീതി കുറഞ്ഞ തിനാലും വളവുമുള്ളതിനാലും ഇരുഭാഗത്തുനിന്നും വാഹനം കടന്നുപോകുമ്പോൾ കാൽ നടയാത്രക്കാർക്ക് പാതയോരത്ത് ചേർന്ന് നിൽക്കാൻ സ്ഥലമില്ല.


ഇതിനകം നിരവധി പേർ ക്ക് ഓവുചാലിൽ വീണ് പരിക്കേറ്റിട്ടുണ്ട്. ഇരുചക്രവാഹനത്തിൽ പോകുന്നവരും കുഴിയിൽ വീഴുന്നു. കഴിഞ്ഞ ദിവസം ലോറിക്ക് അരിക് നൽകു മ്പോൾ ഒരു കാറും ഇതിലക പ്പെട്ടു. മാഹി ആരോഗ്യ വകുപ്പിലെ ജീവനക്കാരൻ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ പിന്നിൽ നിന്ന് കാറിടിച്ച് പരിക്കേറ്റിരുന്നു.

Post a Comment

Previous Post Next Post