മാഹി സ്പോർട്സ് ക്ളബ് ഫുട്ബോൾ ടൂർണ്ണമെന്റ് ടൗൺ സ്പോർട്സ് ക്ളബ് വളപട്ടണം വിജയിച്ചു
മാഹി : മാഹി സ്പോർട്സ് ക്ളബ് ലൈബ്രറി ആൻഡ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ ഇ പ്ളാനറ്റ് കപ്പിന് വേണ്ടി നടക്കുന്ന 39-ാമത് ഓൾ ഇന്ത്യ സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റിലെ രണ്ടാം ദിവസമായ ഇന്നലെ ടൗൺ സ്പോർട്സ് ക്ളബ് വളപട്ടണം ഒരു ഗോളിന് എഫ് സി ആലുക്കാസ് തൃശൂരിനെ പരാജയപ്പെടുത്തി. ടൗൺ സ്പോർട്സ് ക്ളബിന് വേണ്ടി ഷഫീൽ ഗോൾ നേടി. കേരള സംസ്ഥാന സബ് ജൂനിയർ , ജൂനിയർ താരം , ഗോൾഡ് മെഡലിസ്റ് - മുൻ കാല കെൽട്രോൺ കളിക്കാരനും , സുധാകരൻ മാസ്റ്റർ മെമ്മോറിയൽ കോച്ചിങ് ക്യാമ്പ് മുഖ്യ പരിശീലകനുമായ സലീം പി ആർ രണ്ടാം ദിന കളിയിൽ വിശിഷ്ടാതിഥിയായെത്തി കളിക്കാരെ പരിചയപ്പെട്ടു. ജനുവരി 8 നാണ് ഫൈനൽ മത്സരം നടക്കുക
Post a Comment