*കുട്ടിക്കൊരു വീട്*
*താക്കോൽ ദാന ചടങ്ങും*
*കേശദാനം നടത്തി കൈതോക്കുന്നിന്റെ അഭിമാനമായ പാർവതി പ്രഭാഷിന് അനുമോദനവും*
*നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവ്വഹിച്ചു*
കണ്ണൂക്കര : ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനായി
കേശദാനം നടത്തിയ
കല്ലാമല യു പി സ്ക്കൂളിലെ 7-ാം ക്ളാസ് വിദ്യാർത്ഥിനിയായ പാർവതി പി ആറി നെയാണ് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ സർട്ടിഫിക്കറ്റും ഉപഹാരവും നല്കി ആദരിച്ചത്.
കണ്ണൂക്കര മീത്തലെ പറമ്പത്ത് പ്രഭാഷി(ബാബു)ന്റെയും രമ്യയുടെയും മകളാണ് പാർവതി പി ആർ
ബ്ളഡ് ഡൊണേഷൻ കേരള ഏയ്ഞ്ചൽ വിംഗ് തലശ്ശേരി - മാഹി മേഖലയാണ് കേശദാനത്തിന് നേതൃത്വം നല്കിയത് .
അദ്ധ്യപക സംഘടനയായ KSTA ചോമ്പാല ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടിക്കൊരു വീട് പദ്ധതി പ്രകാരം കണ്ണൂക്കര കൈതോക്കുന്നിൽ താമസിക്കുന്ന ഒരു കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ കൈമാറൽ ചടങ്ങിനിടെയാണ് അനുമോദനം സംഘടിപ്പിച്ചത്
താക്കോൽ ദാന ചടങ്ങ് കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവ്വഹിച്ചു.
സ്വാഗത സംഘം ചെയർമാനും വാർഡംഗവുമായ വി.പി.ഗോപാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.പി. ബിനീഷ് വീടിൻ്റെ പ്രവൃത്തി ചെയ്തവർക്കുള്ള ഉപഹാര സമർപ്പണവും KSTA സംസ്ഥാന എക്സിക്യട്ടീവ് അംഗം വി.പി.രാജീവൻ മാസ്റ്റർ തട്ടോളിക്കര യു.പി.സ്കൂൾ സംഭാവന ചെയ്ത പഠനോപകരണവും കൈമാറി.KSTA ജില്ല പ്രസിഡണ്ട് എൻ.സന്തോഷ് കുമാർ, വി.വി.വിനോദ് ,കെ.വി. ലേഖ ,പി.ഗംഗാധരൻ ,പി.വത്സൻ, കെ.ഹരീന്ദ്രൻ, പി.കെ.രാജൻ, എൻ.കെ.പ്രഭാകരൻ, പി.കെ.സവിത, ടി.എം.അശോകൻ, എം.പി.സലീഷ് കുമാർ എന്നിവർ ആശംസ പ്രസംഗം നടത്തി.നിർമ്മാണ കമ്മിറ്റി കൺവീനർ പി .വി.പ്രശാന്തൻ സ്വാഗതവും സബ് ജില്ല സിക്രട്ടറി K. M.സുജിത്ത് കുമാർ നന്ദിയും പറഞ്ഞു.



Post a Comment