o ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിനു വാട്ടർ കൂളർ നല്കി*
Latest News


 

ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിനു വാട്ടർ കൂളർ നല്കി*

 *ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിനു വാട്ടർ കൂളർ നല്കി* 




മാഹി - ചാലക്കര ഉസ്മാൻ ഗവ. ഹെസ്കൂളിലെ കുട്ടികൾക്കുള്ള കുടിവെള്ള പദ്ധതിക്ക് സഹായമായി ചാലക്കര കാളിയാരവിട കുടുംബം വകയായി വാട്ടർ കൂളർ നല്കി.

വിദ്യാലയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ  കുടുംബത്തിലെ മുതിർന്ന അംഗം കാളിയാരവിട ആയിഷ വാട്ടർ കൂളർ പ്രധാനാധ്യാപകൻ എം. മുസ്തഫക്ക് കൈമാറി. അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് കെ.വി. സന്ദീവ്, മാതൃ സമിതി അധ്യക്ഷ കെ.രസ്ന , സഹപ്രധാനാധ്യാപിക എ.ടി.പത്മജ, പി.എം. വിദ്യാസാഗർ

കെ.വി.മുരളീധരൻ ,

സ്കൂൾ ലീഡർ എ. ശീതൾ , സഹീർ കാളിയാരവിട , മമ്മു സുഹറാസ്,പൂർവ്വ വിദ്യാർഥി അഷ്റഫ് ബലൂർ, പി.വി. സുലൈമാൻ , അബ്ദുൾ നാസർ, അബ്ദുൾ ലത്തീഫ് ചൊക്കിയിൽ എന്നിവരും സഹപാഠി കൂട്ടായ്മയിലെ അംഗങ്ങളും  ചാലക്കര മഹൽ കൂട്ടായ്മ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post