o മൻദൗസ്- ഇന്ന് രാത്രിയോടെ എത്തും
Latest News


 

മൻദൗസ്- ഇന്ന് രാത്രിയോടെ എത്തും

 *മൻദൗസ്-  ഇന്ന് രാത്രിയോടെ എത്തും*


 പുതുച്ചേരി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മന്‍ദൗസ് (Mandous) ചുഴലിക്കാറ്റ് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ചെന്നൈ തീരംതൊടുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴയ്ക്ക് സാധ്യത.



 സംസ്ഥാന സര്‍ക്കാരുകൾ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും അപകടസാധ്യതയുള്ള മേഖലകളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്കും ശനിയാഴ്ച പുലര്‍ച്ചയ്ക്കുമിടയില്‍ മന്‍ദൗസ് ചൈന്നെയ്ക്കു സമീപത്തെ മഹാബലിപുരം കടക്കും. 65-75 കിലോമീറ്റര്‍ വേഗത്തിലാകും ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുക. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞേക്കും. മന്‍ദൗസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസാമി  അവലോകനയോഗം വിളിച്ചുചേര്‍ത്തു. 238 ദുരിതാശ്വാസകേന്ദ്രങ്ങളാണ് പുതുച്ചേരിയില്‍ തുറന്നിട്ടുള്ളത്. എന്‍.ഡി.ആര്‍.എഫ്. സംഘാംഗങ്ങളെയും പുതുച്ചേരിയില്‍ വിന്യസിച്ചിട്ടുണ്ട്.കടൽ തീരങ്ങളിലെ സുരക്ഷാ സംവിധാനം മുഖ്യമന്ത്രി നേരിട്ട് പരിശോധിച്ചു.

Post a Comment

Previous Post Next Post