*എ.പി.നന്ദനൻ അനുസ്മരണം*
സി പി ഐ (എം) പെരിങ്ങളം മുൻ ലോക്കൽ സെക്രട്ടറിയും, ഐ ആർ പി സിപാനൂർ സോണൽ സ്ഥാപക കൺവീനറുമായിരുന്ന എ.പി നന്ദനൻ്റെ നാലാം ചരമദിനാചരണം മുക്കിൽ പീടികയിലെ എം.ഒ കുഞ്ഞിരാമൻ ഹാളിൽ സി പി ഐ (എം) ജില്ല സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രൻ ഉത്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങിൽ പാനൂർ സോണലിനു കീഴിലെ IRPC യുടെ മികച്ച വളണ്ടിയർമാരെ ആദരിക്കുകയും, എൻ്റോവ്മെൻ്റ് വിതരണം ചെയ്യുകയും ചെയ്തു.
മികച്ച വളണ്ടിയർമാരായി തെരെഞ്ഞെടുത്തത് IRPC പെരിങ്ങത്തൂർ ലോക്കൽ ചെയർമാൻ കബീർ കരിയാടിനെയും, മേനപ്രം ലോക്കൽ ഗ്രൂപ്പിലെ അംഗമായ അജയൻ സി.കെ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
അനുസ്മരയോഗത്തിൽ എ പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു, പെരിങ്ങളം ലോക്കൽ സെക്രട്ടറി എൻ.അനൂപ് സ്വാഗതം പറഞ്ഞു.
Post a Comment