മാഹി - ചാലക്കര ഗവ.ഉസ്മാൻ ഹൈസ്കൂളിൽ സംഘടിപ്പിച്ച പാഴ് വസ്തുക്കൾ കൊണ്ട് കുട്ടികൾ ഉണ്ടാക്കിയ കലാവസ്തുക്കളുടെ പ്രദർശനം ' വെയിസ്റ്റ് ടു വണ്ടർ ' ശ്രദ്ധേയമായി. മാഹി മുനിസിപ്പാലിറ്റി കുട്ടികൾക്കിടയിൽ നടത്തുന്ന പ്ലാസ്റ്റിക് ഉപഭോഗ ബോധവല്ക്കരണത്തിന്റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രദർശനത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് മുനിസിപ്പാലിറ്റി സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദർശനം റിട്ടയർഡ് ക്രാഫ്റ്റ് അധ്യാപിക കെ.എം. തങ്കലത ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം.മുസ്തഫ അധ്യക്ഷത വഹിച്ചു. സഹ പ്രധാനാധ്യാപിക ഏ.ടി. പത്മജ സ്വാഗതവും കെ.ജി.ഷീജ നന്ദിയും പറഞ്ഞു. മത്സരത്തിൽ അനുവർണ്ണ സനൂപ് ഒന്നാം സ്ഥാനവും മിൻഹ ഫാത്തിമ, വിവിക രാജേഷ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി. പ്രദർശന പരിപാടികൾക്ക് ടി.എം. സജീവൻ , ഏ.വി. സിന്ധു .ബി. അനുശീ , റിഫാന എ.പി. എന്നിവർ നേതൃത്വം നല്കി.
Post a Comment