പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം സമാപിച്ചു
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡല മഹോത്സവം മണ്ഡലവിളക്കോട് കൂടി സമാപിച്ചു. 41ദിവസം നീണ്ടുനിന്ന മണ്ഡല മഹോത്സവ സമാപനം മദ്യ വിമോചന സമിതി സംസ്ഥാന സെക്രട്ടറി സി വി രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര പ്രസിഡന്റ് ടി പി ബാലൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രസെക്രട്ടറി പി കെ സതീഷ് കുമാർ സ്വാഗതവും ഒ വി ജയൻ നന്ദിയും പറഞ്ഞു. തുടർന്ന് മ്യൂസിക് ഓഫ് മയ്യഴിയുടെ ഭക്തിഗാനമേളയും തുടർന്ന് അത്താഴമൂട്ടും നടന്നു. രണ്ടുദിവസങ്ങളിലായി ക്ഷേത്രത്തിൽ ശാസ്തപ്പൻ നേർച്ച വെള്ളാട്ടം ഉണ്ടായി.പി.വി അനിൽകുമാർ, കണ്ടോത് രാജീവൻ, സന്തോഷ് തുണ്ടയിൽ,മേച്ചോളിൽ മുകുന്ദൻ,വിജയൻ എം, ഷാജീഷ് സി ടി കെ, ഒ വി വിനയൻ എന്നിവർ നേതൃത്വം നൽകി.
Post a Comment