o സിൽവർ ലൈൻ ജനകീയ സമരസമിതി കരുത്തിൻ വിജയഭേരി കത്തും സമര ജ്വാല ദിനം ആചരിച്ചു
Latest News


 

സിൽവർ ലൈൻ ജനകീയ സമരസമിതി കരുത്തിൻ വിജയഭേരി കത്തും സമര ജ്വാല ദിനം ആചരിച്ചു

 സിൽവർ ലൈൻ ജനകീയ സമരസമിതി കരുത്തിൻ വിജയഭേരി കത്തും സമര ജ്വാല ദിനം ആചരിച്ചു.      




          


       സിൽവർ ലൈൻ.        വിരുദ്ധ ജനകീയ സമരസമിതി കാട്ടില പീടിക സത്യാഗ്രഹസമരത്തിന്റെ 

811 ദിവസം പൂർത്തിയാകുന്ന ദിനമായ ഡിസംബർ 19 " കരുത്തിൻ വിജയഭേരി കത്തും സമരജ്വാല " ദിനമായി ആചരിച്ചു.

സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കുക പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ചവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്കും കേന്ദ്ര റെയിൽവെ മന്ത്രിക്കും സമർപ്പിക്കുന്ന ഒരു കോടി ഒപ്പുകൾ ശേഖരിച്ചു കൊണ്ടുള്ള ഉത്ഘാടനം ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷക സമരം സംഘടിപ്പിച്ച് വിജയപ്പിച്ച ശ്രീ.രാകേഷ് ടികായത്തിന്റെ സാന്നിധ്യത്തിൽ  കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീ.പി.സുരേന്ദ്രൻ നിർവ്വഹിച്ചു. സമരസമിതി വടകര മണ്ഡലം കൺവീനർ ശ്രീ.ടി.സി.രാമചന്ദ്രൻ ശ്രീ. രാകേഷ് ടികായത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങിന് സമരസമിതി കോഴിക്കോട് ജില്ലാ കൺവീനർ നസീർ ന്യൂജെല്ല സ്വാഗതം ആശംസിച്ചു. സമരസമിതി കോഴിക്കോട് ജില്ലാ ചെയർമാൻ ശ്രീ.ടി.ടി.ഇസ്മായിൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ശ്രീ.രാകേഷ്  ടികായത്ത് എഴുത്തുകാരൻ ശ്രീ.പി.സുരേന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. 

കണ്ണൂർ പഴയങ്ങാടി പുഴ മണ്ണിട്ട് നികത്തി സംസ്ഥാന സർക്കാർ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനെതിരെ കോടതിയിൽ നിന്നും സ്റ്റെ ഓർഡർ സമ്പാദിച്ച ശ്രീ. ചന്ദ്രാംഗദൻ മാടായിയെ ശ്രീ.രാകേഷ് ടികായത്ത് ആദരിച്ചു.

 സമരസമിതി സംസ്ഥാന ചെയർമാൻ ശ്രീ.എം.പി ബാബുരാജ്, ശ്രീ.എസ്.രാജീവൻ സമരസമിതി സംസ്ഥാന നേതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു.

Post a Comment

Previous Post Next Post