o മയ്യഴി മേളം: രചന മത്സരങ്ങൾ നാളെ
Latest News


 

മയ്യഴി മേളം: രചന മത്സരങ്ങൾ നാളെ

 മയ്യഴി മേളം: രചന മത്സരങ്ങൾ നാളെ

(01/01/2023)



മാഹി: മയ്യഴി മേഖലയിലെ സർക്കാർ സ്വകാര്യ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിക്കുന്ന സ്കൂൾ കലോത്സവമായ

മയ്യഴി മേളം സീസൺ 3 യുടെ രചന മത്സരങ്ങൾ ഇന്ന് (ജനുവരി 1 ഞായർ ) രാവിലെ 9 മണി മുതൽ ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ഉപന്യാസം, കാർട്ടൂൺ, പോസ്റ്റർ, കഥ, കവിത തുടങ്ങിയ രചനാ മത്സരങ്ങളാണ് നടക്കുക. സ്റ്റേജ് മത്സരങ്ങൾ ജനുവരി 7, 8 തിയ്യതികളിൽ പളളൂർ കസ്തുർബ ഗാന്ധി ഹൈസ്കൂളിൽ വെച്ച് നടക്കു.

Post a Comment

Previous Post Next Post