എയ്ഡ്സ് ദിനം: ബോധവത്കരണ ക്ലാസ് നടത്തി
ന്യൂ മാഹി : ലോക എയ്ഡ്സ് ദിനത്തിൻ്റെ ഭാഗമായി പള്ളിപ്രം എൽ.പി സ്കൂളിൽ രാവിലെ 10 ന് എയ്ഡ്സ് ദിന അവബോധ ക്ലാസ് നടത്തുകയുണ്ടായി. പ്രസ്തുത ക്ലാസിൽ അധ്യാപികയായ ശ്രീഷ
'ഒന്നായി തുല്യരായി തടുത്തു നിർത്താം, എന്ന എയ്ഡ്സ് ദിന സന്ദേശം പങ്കുവെച്ചു. എയ്ഡ്സ് ബാധിതർക്കും നമ്മെപ്പോലെ അവസരങ്ങളും അവകാശങ്ങളുമുണ്ടെന്നും അതുകൊണ്ടു തന്നെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്താതെ അവരെ നമുക്കൊപ്പം ചേർത്തു നിർത്തേണ്ടതാണെന്ന് ബോധ്യപ്പെടുത്തുകയുണ്ടായി.എച്ച്.ഐ.
വി. ബാധിതർ ഇല്ലാത്ത ഒരു ലോകത്താനായി നമുക്ക് കരുതലോടെ പ്രവർത്തിക്കാമെന്നും അവരെ സ്നേഹത്തോടെ പരിചരിക്കാൻ കഴിയണമെന്നും അധ്യാപികയായ രഷിന കൂട്ടിച്ചേർത്തു. തുടർന്ന്
കുട്ടികളെല്ലാവരും റെഡ് റിബൺ ധരിച്ചു കൊണ്ട് ദിനാചരണവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന നടത്തി. അധ്യാപകനായ
ആഷിൻലാൽ നേതൃത്വം നൽകി.
Post a Comment