*മാഹിയിൽ 39-ാമത് അഖിലേന്ത്യാ ഫ്ലഡ്ലൈറ്റ് സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് 20 ന് ആരംഭിക്കും* .
മാഹി: ഇ-പ്ലാനറ്റ് കപ്പിന് വേണ്ടി യുള്ള മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി ആൻഡ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തു ന്ന 39-ാമത് അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് 20 ന് ആരംഭിക്കും. ജനുവരി 8ന് ഫൈനൽ മത്സരം നട ക്കും. 16 പ്രമുഖ ടീമുകൾ പങ്കെടുക്കും. വനിതാ പ്രദർശന മത്സരവും, കുട്ടികളുടെ മത്സരവും ഉണ്ടാകും. അനുബന്ധമായി ഫുട്ബാളുമായി ബന്ധപ്പെട്ട ചിത്രരചന, റോഡ് ഷോ, ഷൂട്ട്ഔട്ട് തുടങ്ങിയവ സംഘടിപ്പിക്കും. ഇപ്ലാനറ്റ് ക പ്പിന് വേണ്ടിയാണ് മത്സരം.
പ്ലാസ്ദ ആംമൈതാനത്ത് വെച്ച് ഫ്ലഡ് ലൈറ്റിലാണ് മത്സരം നടക്കുക. രണ്ടായിരം കാണികൾ ക്കായി താൽക്കാലിക ഗാലറി ഒരുക്കും
വിദ്യാർത്ഥികൾക്ക് മിതമായ നിരക്കിൽ കളി കാണാൻ പ്രത്യേക ഗാലറിയുമുണ്ടാകും. പോസ്റ്റർ റിലീസ് ചെയ്തു. ഗാലറിയുടെ കാൽ നാട്ട് കർമ്മം 7 ന് കാലത്ത് 10 മ ണിക്ക് മുൻ എംഎൽഎ ഡോ: വി. രാമചന്ദ്രൻ നിർവ്വഹിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ജിനോസ് ബഷീർ, രക്ഷാധികാരി കെ.പി. സുനിൽകുമാർ, ക്ലബ്സെക്രട്ടറി എ. ജയരാജ്, പബ്ലിസിറ്റി കൺവീനർ വിനയൻ പുത്തലം എന്നിവർ അറിയിച്ചു.

Post a Comment