o ന്യൂമാഹി ഫെസ്റ്റ് 2022: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി
Latest News


 

ന്യൂമാഹി ഫെസ്റ്റ് 2022: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി



ന്യൂമാഹി ഫെസ്റ്റ് 2022: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി



ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് 22 മുതൽ ജനവരി ഒന്ന് വരെ നടത്തുന്ന കലാസാംസ്കാരിക വിനോദ മേള - ന്യൂമാഹി ഫെസ്റ്റ്  - 2022 ൻ്റെ ഭാഗമായുള്ള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി. ന്യൂമാഹി ടൌണിന് സമീപത്തെ പ്രോഫിറ്റ് സെൻ്ററിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.




സാമൂഹിക, സാംസ്കാരിക, സാഹിത്യ രംഗത്തെയും പ്രമുഖർ, സിനിമാതാരം, സ്പീക്കർ തുടങ്ങിയവർ വിവിധ ദിവസങ്ങളിലെ പരിപാടികളിൽ സംബന്ധിക്കും. ന്യൂമാഹി ടൌണിന് സമീപം ജി.എച്ച്.എ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ഫെസ്റ്റ്  നടക്കുക. ഫെസ്റ്റ് തുടങ്ങുന്ന 22നും സമാപിക്കുന്ന ഒന്നിനും മെഗാഷോകൾ നടക്കും. 21 ന് വിളംബര ജാഥയുണ്ടാവും.

ന്യൂമാഹി പെരിങ്ങാടിയിലെ ബോട്ട് ജെട്ടിയിൽ നിന്നും ബോട്ട് സവാരി നടത്താനും സൗകര്യവും ഏർപ്പെടുത്തുന്നുണ്ട്.




സംഘാടക സമിതി ഓഫീസിൻ്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ന്യൂമാഹി എസ്.എച്ച്.ഒ.  പി.വി.രാജൻ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഇൻചാർജ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ടി.എ.ഷർമിരാജ്, ടി.എച്ച്.അസ്ലം, കെ.വത്സല, വി.കെ. തമീം, കെ.എസ്.ഷർമിള, മാണിക്കോത്ത് മഗേഷ്, എം.കെ.ലത, ഫാത്തിമ കുഞ്ഞിത്തയ്യിൽ, സെക്രട്ടറി കെ.എ. ലസിത, അസി. സെക്രട്ടറി ആർ. അരുൺ ജിതേഷ്, സംഘാടക സമിതി ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ സംബന്ധിച്ചു.

Post a Comment

Previous Post Next Post