o കവർച്ച കേസ് ഉൾപ്പെടെ നിരവധി കേസിലെ പ്രതി 100 കുപ്പി മാഹി മദ്യവുമായി അറസ്റ്റിൽ
Latest News


 

കവർച്ച കേസ് ഉൾപ്പെടെ നിരവധി കേസിലെ പ്രതി 100 കുപ്പി മാഹി മദ്യവുമായി അറസ്റ്റിൽ

 *കവർച്ച കേസ് ഉൾപ്പെടെ നിരവധി കേസിലെ പ്രതി 100 കുപ്പി മാഹി മദ്യവുമായി അറസ്റ്റിൽ* 



കണ്ണൂർ.കവർച്ച കേസ് ഉൾപ്പെടെ നിരവധി കേസിലെ പ്രതി 100 കുപ്പി മാഹി മദ്യവുമായി അറസ്റ്റിൽ. ഇരിട്ടി മീത്തലേ പുന്നാട് സ്വദേശി സജേഷിനെ(32)യാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ പി പി.ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്

രഹസ്യ വിവരത്തെ തുടർന്ന് ന്യൂ മാഹി പാലത്തിന് സമീപം വച്ച് കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും കണ്ണൂർ ഇൻ്റലിജൻസ് സംഘവും നടത്തിയ സംയുക്ത പരിശോധനയിലാണ് 180 മില്ലിയുടെ 100 കുപ്പി മാഹി മദ്യവുമായി പ്രതി പിടിയിലായത്. വീട് കുത്തി തുറന്ന് സ്വർണ്ണവും പണവും അപഹരിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ കണ്ണൂർ ടൗണിൽ വെച്ച് മാരകായുധം കൊണ്ട് യുവാവിനെ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്. റെയ്ഡിൽ ഇൻ്റലിജൻസ് ഇൻസ്പെക്ടർ, സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർമാരായ ഷിബു കെ.സി,നിർമലൻ തമ്പി,



സിവിൽ എക്സൈസ് ഓഫീസർമാരായ.വിഷ്ണു,സുജിത്ത്.ഇ ,പങ്കജാക്ഷൻ ഡ്രൈവർ സോൾദേവ് എന്നിവരും

ഉണ്ടായിരുന്നു

Post a Comment

Previous Post Next Post