NHM ജീവനക്കാർ പണിമുടക്കി പ്രതിഷേധിച്ചു
10 വർഷം സർവ്വീസ് പൂർത്തികരിച്ച NHM ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന സർക്കാർ വാഗ്ദാനം ഉടൻ നടപ്പിലാക്കുക, സർക്കാർ വാഗ്ദാനം നൽകിയ 10,000 രൂപ ശമ്പള വർദ്ധന ഉടൻ അനുവദിക്കുക , 5% വാർഷിക ഇക്രിമെന്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മാഹി ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ എൻ എച്ച് എം ജീവനക്കാർ മാഹി ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയരക്ടരുടെ കാര്യാലയത്തിനു മുൻപിൽ പണിമുടക്കി പ്രതിഷേധ സമരം നടത്തി , ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എം പവിത്രന്റെ അദ്ധ്യക്ഷതയിൽ CS O ജനറൽ സെക്രട്ടറി കെ.രാധാകൃഷ്ണൻ ധർണ്ണ ഉൽഘാടനം ചെയ്തു, ഐ. എൻ. ടി യു സി ദേശീയ നിർവ്വാഹക സമിതി അംഗം കെ.ഹരീന്ദ്രൻ , CSO ജോ . സെക്രടറി എൻ മോഹനൻ, എ. ജയന്തി , എന്നീവർ സംസാരിച്ചു , രാമകൃഷ്ണൻ കരിയാട് സ്വാഗതം പറഞ്ഞ സമരത്തിന് ലിജിൻ കെ, കെ.ഷിനോജ് , ബിന്ദു കെ.വി, ഷിജിന എം , രമാദേവി സി.എച്ച് , , രതിക കെ.പി, സന്ധ്യ കെ. എന്നീവർ സമരത്തിന് നേതൃത്വം നൽകി ഇതേ വിഷയത്തിൽ ഇന്നലെ മുതൽ പുതുച്ചേരി, യാനം , കാരയ്ക്കൽ മേഖലകളിൽ സെൻട്രൽ ഫെഡറേഷന്റെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം തുടരുകയാണ്
Post a Comment