o അഴിയൂർ ജി എം ജെ ബി സ്കൂളിൽ നാളെക്കൊരു വട്ടി പച്ചക്കറി പദ്ധതി ശ്രീ അസീസ് ഹാഷിം ഉദ്ഘാടനം ചെയ്തു.*
Latest News


 

അഴിയൂർ ജി എം ജെ ബി സ്കൂളിൽ നാളെക്കൊരു വട്ടി പച്ചക്കറി പദ്ധതി ശ്രീ അസീസ് ഹാഷിം ഉദ്ഘാടനം ചെയ്തു.*

 *അഴിയൂർ ജി എം ജെ ബി സ്കൂളിൽ നാളെക്കൊരു വട്ടി പച്ചക്കറി പദ്ധതി ശ്രീ അസീസ് ഹാഷിം ഉദ്ഘാടനം ചെയ്തു.*



*അഴിയൂർ : ജി എം ജെ ബി സ്കൂളിൽ നാളെക്കൊരു വട്ടി പച്ചക്കറി പദ്ധതി ഒമാനിലെ സൊഹാറിലെ തരിശ് മരുഭൂമി വിവിധയിനം പച്ചക്കറികളുടെയും പഴവർഗ്ഗങ്ങളുടെയും, വിവിധയിനം ചെടികളുടെയും പൂന്തോട്ടമാക്കി മാറ്റിയ ന്യൂമാഹി സ്വദേശി ശ്രീ : അസീസ് ഹാഷിം പാട്ടു പാടിയും കൂട്ടുകൂടിയും കുട്ടികളോട് കഥ പറഞ്ഞും ഉദ്ഘാടനം ചെയ്തു.*



*കുട്ടികളും രക്ഷിതാക്കളുമടക്കം പങ്കെടുത്ത പരിപാടിയിൽ കൃഷിഭൂമി മയ്യഴി പ്രവർത്തകൻ ശ്രീ അനിൽ കുമാർ കെ മുഖ്യാതിധിയായിരുന്നു. ചടങ്ങിൽ ശ്രീ അസീസ് ഹാഷിമിന്റെ സാനിധ്യത്തിൽ സ്കൂളിലേക്കുള്ള അസീസ് മാഹിയുടെ കാടിന്റെ നിറങ്ങൾ പുസ്തകത്തിന്റെ കോപ്പി ശ്രീ ഫസി ലത്തീഫ് അഴിയൂരിന് വേണ്ടി അനിൽ കുമാറും  സ്കൂളിലേക്കുള്ള മാതൃഭൂമി പത്രം അടിയേരി ബിൽഡേഴ്സ് അഴിയൂർ ഡയരക്ടർ ശ്രീ മുരളീധരൻ അടിയേരിയും, അഡ്വ: ടി അശോക് കുമാർ സിക്രട്ടറിയായ പീപ്പിൾ ലോ ഫൗണ്ടേഷൻ നൽകുന്ന ദേശാഭിമാനി പത്രം പൊതുപ്രവർത്തകനായ ശ്രീ ഒ കെ ബാബുവും സ്കൂൾ ലീഡർ ഹിബാ ഫാത്തിമയ്ക്ക് കൈമാറി. പ്രധാന അധ്യാപിക ഇൻ ചാർജ് ശ്രീമതി ടി കെ പ്രീത ടീച്ചർ സ്വാഗതം പറഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ പി പി റിയാസ് മാഹി അദ്ധ്യക്ഷത വഹിച്ചു. ശ്രീമതി ലാലി ടീച്ചർ, ശ്രീ അൻസാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ മുജീബ് മാസ്റ്റർ, ശ്രീമതി ജിഷ ടീച്ചർ എന്നിവർ നേതൃത്യം നൽകിയ ചടങ്ങിൽ എം പി ടി എ പ്രസിഡന്റ് ശ്രീമതി നിഫ്സത്ത് നന്ദി പറഞ്ഞു.  തുടർന്ന് പാട്ടുകൾ പാടി ആഘോഷത്തോടെ ശ്രീ അസീസ് ഹാഷിമും വിശിഷ്ടാതിഥികളും പി ടി എ യും ചേർന്ന് പച്ചക്കറി തൈകൾ നട്ടു നനച്ചു*



Post a Comment

Previous Post Next Post