o മുഖ്യമന്ത്രി തിങ്കളാഴ്ച്ച മാഹിയിൽ*
Latest News


 

മുഖ്യമന്ത്രി തിങ്കളാഴ്ച്ച മാഹിയിൽ*

 *മുഖ്യമന്ത്രി തിങ്കളാഴ്ച്ച മാഹിയിൽ* 
*കാൻസർ ബോധവൽക്കരണ പരിപാടിയും സൗജന്യ മെഡിക്കൽ ക്യാമ്പും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും* 



മാഹി :പുതുച്ചേരി വഖഫ് ബോർഡ് അംഗം

അഡ്വ വി.പി. അബ്ദുൽ റഹ്മാൻ  പരേതനായ പിതാവ് പി.പി. സക്കറിയ ഹാജിയുടെയും പരേതയായ മാതാവ് വി.പി. നഫീസ സക്കറിയയുടെയും സ്മരണാർത്ഥം    നേർ വഴി വാട്സ്അപ്പ് ഗ്രൂപ്പുമായി ചേർന്ന്

മലബാർ കാൻസർ സെന്റർ, തലശ്ശേരിയുടെയും

ആസ്റ്റർ മിംസ്, കോഴിക്കോടിന്റെയും സഹകരണത്തോടെ

മാഹിയിൽ കാൻസർ ബോധവൽക്കരണ പരിപാടിയും

സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു.



   മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച്  നവംബർ  28 ന്  തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് നടക്കുന്ന  നടക്കുന്ന മെഡിക്കൽ ക്യാമ്പ് പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസാമി ഉദ്ഘാടനം ചെയ്യുന്നു.


ക്യാമ്പിനോടനുബന്ധിച്ച് വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ  സൗജന്യ വൈദ്യ പരിശോധനയും, സൗജന്യ മരുന്നു വിതരണവും ഉണ്ടായിരിക്കും


ഇ സി ജി, ക്രിയാറ്റിൻ , പ്രമേഹം, രക്തസമ്മർദ്ദം, ബി എം ഐ , എന്നിവയിൽ സൗജന്യ പരിശോധനയും ഉണ്ടായിരിക്കും

വൈകീട്ട് മൂന്ന് വരെയാണ് ക്യാമ്പ് ഉണ്ടായിരിക്കുക


.മൂലക്കടവ് മുതൽ മാഹി ഇൻഡോർ സ്റ്റേഡിയം വരെയും, പൂഴിത്തല മുതൽ മാഹി ഇൻഡോർ സ്റ്റേഡിയം വരെയും അന്നേ ദിവസം വാഹന സൗകര്യം ഏർപ്പെടുത്തുന്നതായിരിക്കും


പത്ര സമ്മേളനത്തിൽ വിപി അബ്ദു റഹ്മാൻ , അബ്ദുൾ ഖഫൂർ മണ്ടോളി, പി കെ അഹമ്മദ് ,കെ. ഇ മമ്മു, ഷിഹാദ് കൈതാൽ , അനില രമേശ്, അജിത എസ് കെ.എന്നിവർ പങ്കെടുത്തു


രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും 8089248585, 8089248989

Post a Comment

Previous Post Next Post