*മുഖ്യമന്ത്രി പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിച്ചു*
മാഹി : ഒരു ദിവസത്തെ സന്ദർശനത്തിനായി മാഹിയിലെത്തിയ മുഖ്യമന്ത്രിക്ക് മുന്നിൽ പരാതികളുടെ കെട്ടയിച്ച് മാഹിക്കാർ .
അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിന് മുന്നിൽ പരാതി ബോധിപ്പിക്കാൻ വന്നവരുടെ തിരക്കായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് നിലച്ചുപോയ റേഷൻ സംവിധാനം പുന:സ്ഥാപിക്കണമെന്നും, മാഹി - പുതുച്ചേരി റൂട്ടിൽ പുതിയ പി.ആർ.ടി.സി.ബസ്സ് അനുവദിക്കണമെന്നും, കൊറോണക്ക് ശേഷം വിവിധ വകുപ്പുകളിലേക്ക് നിയമനം നടക്കാനിരിക്കെ, ഉദ്യോഗാർത്ഥികൾക്ക് രണ്ട് വർഷത്തെ വയസ്സിളവ് അനുവദിക്കണമെന്ന് ജനശബ്ദം മാഹി ഭാരവാഹികൾ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.ടി.എം.സുധാകരൻ, ദാസൻ കാണി, സുരേഷ് പന്തക്കൽ, ഷിബു.ഷൈജപറക്കൽ,ജസീമ മുസ്തഫ, ചാലക്കര പുരുഷു എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. വൈദ്യുതി വകുപ്പിനെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെയാണ് ഇലക്ട്രിസിറ്റി വർക്കേർസ് യൂണിയൻ (ഐ എൻ ടി.യു.സി) നിവേദനം നൽകിയത്.കെ.കെ.പ്രദീപ്, സി.കെ.സമിൻ എന്നിവരാണ് നിവേദനം നൽകിയത്. ആറ് വർഷമായി ശമ്പളം ലഭിക്കാത്ത
പാസിക്ക്, പാപ്സ്കോ തുടങ്ങിയ കോർപ്പറേഷനുകളിലെ ജീവനക്കാർക്ക് ശമ്പളം ലഭ്യമാക്കണമെന്നാണ് സി.എസ്.ഒ.നേതാക്കളായ കെ.ഹരീന്ദ്രൻ കെ.രാധാകൃഷ്ണൻ ,രജീന്ദ്രകുമാർ എന്നിവർ ആവശ്യപ്പെട്ടത്.എൻ.എച്ച്.എം. ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും, ആശാ വർക്കർമാരുടെ വേതനം വർദ്ധിപ്പിക്കണമെന്നും ഹോസ്പിറ്റൽ വർക്കേഴ്സ് അസോസിയേഷനു വേണ്ടി നിവേദനം നൽകിയ എൻ.മോഹനൻ, കെ.എം.പവിത്രൻ, സപ്ന, കെ.രാമകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.മുൻസിപ്പൽ തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് മാഹി മേഖല സംയുക്ത റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ എം.പി.ശിവദാസ്, അനുപമ സഹദേവൻ, ഷിനോജ് രാമചന്ദ്രൻ , സുജിത്കുമാർ, എന്നിവർ ആവശ്യപ്പെട്ടു.പോളിടെക്നിക്, പി.ഡബ്ല്യു.ഡി. വകുപ്പുകളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ പി.ഡബ്ലു.ഡി. വർക്കേർസ് അസോസിയേഷന് വേണ്ടി വിനീത് നൽകിയ നിവേദനത്തൽ ആവശ്യപ്പെട്ടു.
മാഹിയിലെ ഭിന്നശേഷി ക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രിയദർശിനി സോഷ്യൽ ആക്ഷൻ ഫോറം ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേന്ദനം നൽകി. മാസത്തിൽ ലഭിച്ചിരുന്ന സൗജന്യ അരി, തുണി വിതരണം, യാത്രാബത്ത എന്നിവ വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. സ്വയം തൊഴിൽ വായ്പ, തിരിച്ചറിയൽ കാർഡ് എന്നിവ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.വി.ഹരീന്ദ്രൻ, ശിവൻ തിരുവങ്ങാടൻ,, കെ.കെ.പവിത്രൻ, അജിത.എൻ, ശ്രീജ എം,, ജയശ്രീ, കനകവല്ലി എന്നിവർ നിവേദനം നല്കി
മയ്യഴിലെ സർക്കാൻ വിദ്യാലങ്ങളിൽ ഒഴിവുള്ള തസ്തികകളിൽ അധ്യാപക നിയമനം നടത്താത്തത് വിദ്യാഭ്യാസ മേഖലയോടുള്ള അവഗണനയാണെന്ന് മാഹി മേഖല സംയുക്ത അധ്യാപക രക്ഷാകർതൃ സമിതി നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പത്ത് വർഷക്കാലയമായി മാഹിയിൽ നിയമനം നടക്കാത്തത് അധ്യാപക നിയമനം നടത്തുമ്പോൾ 40 വയസ് പ്രായം ഉള്ളവരെ പരിഗണിച്ച് നിയമനം നടത്താനുള്ള തീരുമാനം സർക്കാർ തലത്തിൽ കെണ്ടുവരണമെന്നും, രണ്ട് വർഷമായി മുടങ്ങിക്കിടക്കുന്ന യുണിഫോം തുന്നൽ ചാർജും സൗജന്യ നോട്ട് ബുക്ക് വിതരണത്തിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പ്രസിഡന്റ് ഷാനിദ് മോക്കുന്ന്, സന്ദീവ് കെ.വി, ഷിബു കാളാണ്ടിയിൽ എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.
ജോലി സ്ഥിരമാക്കണമെന്ന ആവശ്യവുമായി രാജീവ് ഗാന്ധി ബ്രേക്ക് ഫാസ്റ്റ് ടീം നിവേദനം നല്കി. 21 വർഷമായി സ്ഥിരപ്പെടാത്ത 19 ഓളം പേർ ഇക്കൂട്ടത്തിലുണ്ട്.
ജോലി സ്ഥിരപ്പെടുത്തണമെന്ന അവശ്യവുമായി പി ഡബ്ള്യൂ ഡി ടെക്നിക്കൽ സ്‌റ്റാഫുകൾ നിവേദനം നല്കി. 2011 ഇൽ ജോലിയിൽ പ്രവേശിച്ച എട്ടോളം പേരാണുള്ളത്
Post a Comment