o വ്യാജ റജിസ്ട്രേഷനിലൂടെ വാഹന വില്പന പ്രതികൾ പോലീസ് പിടിയിലായി
Latest News


 

വ്യാജ റജിസ്ട്രേഷനിലൂടെ വാഹന വില്പന പ്രതികൾ പോലീസ് പിടിയിലായി

 വ്യാജ റജിസ്ട്രേഷനിലൂടെ  വാഹന വില്പന
പ്രതികൾ പോലീസ് പിടിയിലായി



മാഹി:വ്യാജ റജിസ്ട്രേഷനിലൂടെ വാഹന വിൽപന നടത്തിയവർ നാലു വർഷത്തിനു ശേഷം  പോലീസ് പിടിയിലായി.

2018ൽ ചെമ്പ്രയിലെ പ്രദീപൻ, പളളൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കോട്ടയം സ്വദേശി ലിനീഷ് ജയിംസ് എന്നയാൾ മുഖാന്തിരമാണ് DL - 15 J- 7870 എന്ന നമ്പറിലുള്ള ബുള്ളറ്റ് വാങ്ങിയത്.




റീ റജിസ്ട്രേഷനായി മാഹി ട്രാൻസ്പോർട്ട് വകുപ്പിൽ അപേക്ഷിച്ചപ്പോഴാണ് വ്യാജ നമ്പറിലുള്ള വണ്ടിയാണെന്ന് തെളിഞ്ഞത്.  വിദേശത്തായിരുന്ന ലിനേഷിനെ കൊച്ചിൻ എയർപോർട്ടിൽ വെച്ച് കഴിഞ്ഞ വർഷം പിടിച്ചതോടെയാണ് ഡൽഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് തെളിഞ്ഞത്. അദ്ദേഹത്തെ ചോദ്യം ചെയ്തതോടെയാണ് ന്യൂഡൽഹി കരോൾബാഗിലെ ബാബുഖാൻ വഴിയാണ് 68000/- രൂപയ്ക്ക് കമ്മിഷൻ വ്യവസ്ഥയിൽ വാഹനം വാങ്ങിയത്.




മാഹി സി.ഐ എ.ശേഖർ, എ.എസ്.ഐമാരായ കിഷോർ കുമാർ, എം.സുനിൽകുമാർ, പ്രസാദ്.പി.വി, ഹെഡ് കോൺസ്റ്റബിൾ വിനീഷ് കുമാർ, പോലീസ് കോൺസ്റ്റബിൾ ശ്രീജേഷ് എന്നിവരടങ്ങിയ

മാഹി പോലീസിൻ്റെ സ്പെഷൽ ഇൻവെസ്റ്റികേഷൻ ടീം അന്വേഷണം ഡൽഹി കേന്ദ്രീകരിച്ച് നടത്തിയതോടെയാണ് പ്രതികളായ ആഷ് മുഹമ്മദ് എന്ന ബാബുഖാൻ, കിഷോർ കുമാർ എന്ന അംഗിൾജി എന്നിവരെ മാഹി പോലീസ് ഡൽഹിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. സ്ക്രാപ്പ്ഷോപ്പിൽ നിന്നുമാണ് ഇവർ വാഹനങ്ങൾ വാങ്ങി വ്യാജ നമ്പറിൽ വിൽപ്പന നടത്തുന്നത്. ന്യൂഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിനു മുൻമ്പാകെ ഹാജരാക്കിയതിനു ശേഷമാണ് മാഹിയിലെത്തിച്ച്ത്.പ്രതികളെ മാഹി കോടതി റിമാൻ്റ് ചെയ്തതായി മാഹി എസ്.പി.രാജശങ്കർ വെളളാട്ട് അറിയിച്ചു.വാർത്ത സമ്മേളനത്തിൽ സി.ഐ എ.ശേഖർ, എസ്.ഐ കെ.സി.അജയകുമാർ എന്നിവർ സംബന്ധിച്ചു.



Post a Comment

Previous Post Next Post