o ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു
Latest News


 

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

 ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു



 ഈസ്റ്റ് പള്ളൂർ ചൊക്ലി

ഒ. ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂളും  മാഹി ചൈൽഡ് ലൈൻ സംയുക്തമായി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.



 ഓ ഖാലിദ് മെമ്മോറിയൽ  ഇംഗ്ലീഷ് ഹൈസ്കൂളിൽ നിന്നും ആരംഭിച്ച വിദ്യാർത്ഥികളും അധ്യാപകരും കാൽനടയായും  സൈക്കിളിലുമായി നടന്ന ലഹരി വിരുദ്ധ റാലി വിജയകരമായി അവസാനിച്ചു.


രാവിലെ 11 മണിക്ക് ക്യാമ്പസിൽ നിന്ന്  പുറപ്പെട്ട 12 മണിയോട് കൂടെ ക്യാമ്പസിൽ തിരിച്ചെത്തി.


 വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ ,ചാർട്ട് പേപ്പറുകൾ എന്നിവ പിടിക്കുകയും ലഹരിക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.


പരിപാടികൾക്ക് മാഹി ചൈൽഡ് ലൈൻ കൗൺസിലർ അമൽ , ടീം മെമ്പർമാരായ സവിത, വബിത എന്നിവരെ കൂടാതെ സ്കൂൾ പ്രിൻസിപ്പാൾ ശരീഫ് കെ മൂഴിയോട്ട് മാനേജർ ഹൈദർ അലി നൂറാനി,അഹമ്മദ് മുനീർ കെ പി ,സിറാജുദ്ദീൻ ഫാളിലി, അധ്യാപികമാരായ സംഗീത കെ ടി , രേഷ്മ, ഷൈനി, അക്ഷര , സെറീന, പുഷ്പ  എന്നിവർ നേതൃത്വം നൽകി


വിദ്യാർത്ഥികളിൽ നിന്ന് സഹൽ, ഫിരിസ് , സൈബ് അലി, ഖദീജാ നൗറിൻ, ഷബീറ മൻഹ മഹറു ഫ് , ഹൈഫുന, മുസ്തഫ തുടങ്ങിയവർ മുദ്രാവാക്യം വിളിക്കുന്നതിനും പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നതിനും നേതൃത്വം നൽകി.



ലഹരി വിരുദ്ധ റാലിക്ക് ശേഷം ക്യാമ്പസിൽ തിരിച്ചെത്തിയ  വിദ്യാർത്ഥികൾ ലഹരി വിരുദ്ധ വലയം സൃഷ്ടിച്ചു .റാലിയിൽ  പങ്കെടുക്കാത്ത മറ്റു മുഴുവൻ വിദ്യാർത്ഥികൾക്കും പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നതിലൂടെ മുഴുവൻ വിദ്യാർത്ഥികളും ലഹരിക്കെതിരെ പോരാടുമെന്ന് പ്രതിജ്ഞയിലൂടെ ഉറപ്പു നൽകി.


ലഹരിയെ തുരത്താൻ നമേവരും ജാഗരൂകരായി ഇരിക്കേണ്ടതുണ്ട് , ലഹരി നാമറിയാതെ നമ്മെ കാർന്നു  തിന്നുന്ന ഒരു മാരക വിപത്താണ്  എന്ന് പ്രഭാഷണം നടത്തിയ പ്രിൻസിപ്പാൾ നിരീക്ഷിച്ചു. ലഹരി മദ്യത്തിന്റെ രൂപത്തിലും മയക്കുമരുന്നുകളുടെ  രൂപത്തിലും നമുക്ക് മനസ്സിലാക്കാൻ പറ്റാത്ത പലതരത്തിലുള്ള മധുര പലഹാരങ്ങൾ, മിഠായി  മറ്റുകാര്യങ്ങൾ എന്നുള്ള രൂപത്തിൽ നമ്മുടെ അടുത്തേക്ക്  വരുന്ന സാഹചര്യത്തിൽ മുഴുവൻ വിദ്യാർഥികളോടും ജാഗ്രത പുലർത്താനും രക്ഷിതാക്കൾക്ക് ഇത്തരം വിഷയങ്ങൾ അതീവ ശ്രദ്ധ വേണമെന്നും പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.

Post a Comment

Previous Post Next Post