മാഹി : പള്ളൂർ പ്രിയദർശിനി യുവ കേന്ദ്രയുടെ നേതൃത്വത്തിൽ നടക്കുന്ന മയ്യഴി മേളം സ്കൂൾ കലോത്സവം സീസൺ 3 യുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി നിർവ്വഹിച്ചു.
സംഘാടക സമിതി ചെയർമാൻ സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. ആനന്ദ് കുമാർ പറമ്പത്ത്, ചാലക്കര പുരുഷു, ഡോ :കെ.ചന്ദ്രൻ, ശ്യാം സുന്ദർ, കെ.കെ.രാജീവ് മാസ്റ്റർ, എം.എ.കൃഷ്ണൻ സംസാരിച്ചു. അലി അക്ബർ ഹാഷിം സ്വാഗതവും കെ.വി.ഹരീന്ദ്രൻ നന്ദിയും പറഞ്ഞു
Post a Comment