*കുഞ്ഞിപ്പള്ളി ജംഗ്ഷനിൽ വാഹനാപകടം*
*മൂന്ന് പേർക്ക് പരിക്ക്*
ചോമ്പാല : കുഞ്ഞിപ്പള്ളി ജംഗ്ഷനിൽ ഞായറാഴ്ച്ച വൈകീട്ട് 4.30 ഓടെ നടന്ന വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു
ബസും , ഓട്ടോയും , ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. മാഹി ഭാഗത്ത് നിന്നും
കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന ലോറി മുന്നിലുണ്ടായിരുന്ന ഓട്ടോയുടെ പിറകിലിടിച്ച് ബസ് സ്റ്റോപ്പിൽ നിർത്തിയിട്ട ബസിലിടിക്കുകയായിരുന്നു
ഓട്ടോ യാത്രികരായ മണിയൂർ രയരോത്ത് പറമ്പിൽ കമല [53] , മണിയൂർ താഴെ കുനിയിൽ കമല (58), ഓട്ടോ ഡ്രൈവർ കരിയാട്കൊടുവള്ളിന്റവിട രാജൻ എന്നിവരെ മാഹി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയിൽ നിന്നും തെറിച്ച് വീണ് പരിക്കേറ്റ രയരോത്ത് പറമ്പിൽ കമലയുടെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. തലയ്ക്കും കാര്യമായ പരിക്കുണ്ട്.
താഴെ കുനിയിൽ കമലയ്ക്ക് തോളെല്ലിനാണ് പരിക്കേറ്റത്.
ഇരുവരെയും പിന്നീട് വടകര സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തലയ്ക്കും , കാലിനും പരിക്കേറ്റ രാജൻ മാഹി ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.
Post a Comment