o മാഹി മൈതാനം ബ്രദേർസ് സ്പോർട്സ് ക്ലബ് ഫുട്ബോൾ ലോകകപ്പ് പ്രവചന മത്സരം നടത്തുന്നു*
Latest News


 

മാഹി മൈതാനം ബ്രദേർസ് സ്പോർട്സ് ക്ലബ് ഫുട്ബോൾ ലോകകപ്പ് പ്രവചന മത്സരം നടത്തുന്നു*

 *മാഹി മൈതാനം ബ്രദേർസ് സ്പോർട്സ് ക്ലബ് ഫുട്ബോൾ ലോകകപ്പ് പ്രവചന മത്സരം നടത്തുന്നു* 




മാഹി : ഖത്തർ 2022 ലോകകപ്പ് ഫുട്ബോളിൽ ഫൈനൽ മത്സരത്തിലെ ജേതാക്കളെയും ഫൈനലിലെ ഗോൾ നിലവാരവും കൃത്യമായി പ്രവചിക്കുന്ന ആൾക്ക്  മാഹി മൈതാനം ബ്രദേർസ് സ്പോർട്സ് ക്ലബ്ബിന്റെ വക പതിനായിരം രൂപ ( 10,000 ) ക്യാഷ് അവാർഡ് സമ്മാനിക്കുന്നു . 


മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വ്യക്തമായ മേൽവിലാസവും ഫോൺ നമ്പറോടും കൂടി പ്രവചനം എഴുതി സെക്രട്ടറി , മൈതാനം ബ്രദേർസ് , മൈതാനം റോഡ് മാഹി എന്ന വിലാസത്തിലോ , ക്ലബ്ബിൽ സൂക്ഷിച്ചിട്ടുള്ള പ്രവചന പെട്ടിയിലോ നിക്ഷേപിക്കേണ്ടതാണ് . ഒരു മേൽവിലാസക്കാരന് ഒരു പ്രവചനം മാത്രമേ രേഖപ്പെടുത്താൻ പാടുള്ളു . പ്രവചനം ഡിസംബർ 3 ന് വൈകുന്നേരം 6 മണിക്ക് മുമ്പായി ക്ലബ്ബിൽ ലഭിക്കേണ്ടതാണ്


 * കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും .  . ഒന്നിലധികം പേരുടെ പ്രവചനം ശരിയാണെങ്കിൽ വിജയിയെ നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതാണ് .

Post a Comment

Previous Post Next Post